UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇതും നമ്മൾ അതിജീവിക്കും’ : ഒരു അഡാർ ലവ്വിലെ സോങ്ങിന് ഡിസ്‌ലൈക് പ്രവാഹം; ട്രോളുകളുമായി സോഷ്യൽ മീഡിയയും

80 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുന്ന മാണിക്യ മലരായ പൂവിക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. 

ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാർ ലവ്വിലെ’ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് ഡിസ്‌ലൈക്കുകളുടെ ചാകര. നാലു ലക്ഷത്തോളം പേർ ഇതിനോടകം കണ്ട പാട്ടിന് രണ്ടു ലക്ഷത്തി അയ്യായിരം പേരും ഡിസ്‌ലൈക് ആണ് നൽകിയിരിക്കുന്നത്. നവമാധ്യമങ്ങളിലും പാട്ടിനെ വ്യാപകമായി ട്രോളുന്നുണ്ട്.

80 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി മുന്നേറുന്ന മാണിക്യ മലരായ പൂവിക്ക് ശേഷം ഏറെ പ്രതീക്ഷയോടെയാണ് അഡാര്‍ ലൗവിലെ ഫ്രീക്ക് പെണ്ണേ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. എന്നാൽ ഗാനത്തിന് ഒട്ടും പോസിറ്റിവ് ആയ പ്രതികരണം അല്ല ഇപ്പോൾ ലഭിക്കുന്നത്.

സത്യ ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. സത്യജിത്, നീതു നടുവത്തേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഹാപ്പി വെഡ്ഡിംഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാര്‍ ലവ്. ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഔസേപ്പച്ചന്‍ മൂവി ഹൗസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുളിയാണ് അഡാര്‍ ലവിന്റെ നിര്‍മ്മാണം. നര്‍മ്മത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പ്രിയയുടെ കണ്ണിറുക്കലിലൂടെ സൂപ്പര്‍ഹിറ്റായി മാറിയ മാണിക്യ മലരായ എന്ന ഗാനം ഒരേ സമയം വൻ ഹിറ്റും, വിവാദവും ആയിരുന്നു.

“ഇതും നമ്മൾ അതിജീവിക്കും” എന്ന് പാട്ടിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലർ പരിഹാസ രൂപേണ ആവർത്തിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍