UPDATES

സിനിമാ വാര്‍ത്തകള്‍

നാലാം ക്‌ളാസിൽ പഠിപ്പ് നിർത്തി 25 പൈസയ്ക്ക് കൂലിപ്പണിക്ക് പോയ വടപളനിക്കാരൻ: പുലിമുരുകനിലും ഒടിയനിലുമെല്ലാം കാട്ടിയതിനേക്കാൾ വലിയ സ്റ്റണ്ടായിരുന്നു പീറ്റർ ഹെയിൻറെ ജീവിതം

നാലാം ക്ലാസ്സിൽ പഠിപ്പ് നിർത്തി ഹോട്ടലിലെ എച്ചിലിലയെടുക്കൽ മുതൽ 25 പൈസക്ക് ചാമ്പ് പൈപ്പിൽ നിന്ന് വെള്ളം പിടിച്ച് കൊടുക്കൽ വരെ പല വേലയുമെടുത്ത് അരപ്പട്ടിണിയിൽ ജീവിച്ച ഒരു വടപളനിക്കാരനാണ് അയാൾ.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയന്‍ ഇപ്പോൾ മലയാളികൾക്കും ഏറെ പരിചിതനാണ്. പുലിമുരുകനില്‍ മോഹന്‍ലാലിന്‍റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിട്ടപ്പെടുത്തി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പീറ്റർ ഇപ്പോൾ തിരക്കേറിയ സ്റ്റണ്ട് മാസ്റ്റർ ആണ്. അന്ന്യന്‍, ശിവാജി, എന്തിരന്‍, എന്തിരന്‍ 2.0 എന്നി ശങ്കര്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച പീറ്റര്‍ ഹെയന്‍ ബാഹുബലി, ഏഴാം അറിവ്, രാവണന്‍, ഗജിനി എന്നി ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആയിരം കോടി ബജറ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മഹാഭാരതത്തിലും പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് സംഘടന രംഗങ്ങള്‍ ഒരുക്കുന്നതെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. വീയറ്റ്‌നാമില്‍ ജനിച്ച് തമിഴ് നാട്ടില്‍ വളര്‍ന്ന ഹെയ്ന്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ ചിത്രങ്ങളില്‍ സംഘട്ടനരംഗങ്ങള്‍ ഒരുക്കിയാണ് പേരെടുത്തത്.

തമിഴ് ,തെലുങ്ക് സിനിമാ ഇന്‍ഡസ്ടറിയിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങള്‍ക്കും ബോഡി ഡബ്ള്‍ ആയി സ്റ്റണ്ട് ചെയ്ത വ്യക്തിയാണ് പീറ്റര്‍ ഹെയ്ന്‍. രജനികാന്ത്,ചിരഞ്ജീവി,കമല്‍ഹസ്സന്‍,മോഹന്‍ ബാബു,വെങ്കിടേഷ് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്ക് പുറമെ നടി മീനയ്ക്ക് വേണ്ടിയും അദ്ദേഹം ബോഡി ഡബ്ള്‍ ആയി സ്റ്റണ്ട് ചെയ്തു,മുത്തു എന്ന രജനികാന്ത് ചിത്രത്തില്‍ മീനയെ കുതിര വണ്ടിയില്‍ നിന്ന് രക്ഷിക്കുന്ന രംഗത്തിലാണ് ഡ്യൂപ്പ് ആയി അദ്ദേഹം സ്റ്റണ്ട് ചെയ്തത്.അങ്ങനെ പ്രേക്ഷകര്‍ കയ്യടിച്ച എത്രയോ ആക്ഷന്‍ രംഗങ്ങളില്‍ മുന്‍ നിര നടി നടന്മാരുടെ ബോഡി ഡബ്ള്‍ ആയി അദ്ദേഹം പ്രവര്‍ത്തിച്ചു.

തൊണ്ണൂറുകളില്‍ നടിമാരായ റോജ,രംഭ,വിജയശാന്തി ,അശ്വനി തൂടങ്ങിയവര്‍ക്കയും പീറ്റര്‍ ഹെയ്ന്‍ ബോഡി ഡബ്ള്‍ ആയി.എന്നാല്‍ 1999ല്‍ അര്‍ജുന്‍ നായകനായ പൊളിറ്റിക്കല്‍ ത്രില്ലർ ‘മുതല്‍വന്’ എന്ന ചിത്രമാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് മാസ്റ്ററെ തമിഴ് സിനിമാ ഇന്‍ഡസ്റ്ററിയുടെ ഏറ്റവും പ്രിയപെട്ടവനാക്കിയത്.

എന്നാൽ കേട്ടറിഞ്ഞ കഥകളിൽ ഇല്ലാത്ത ഒരുപാട് അനുഭവങ്ങൾ കൂടി നിറഞ്ഞതാണ് പീറ്റർ ഹെന്റെ വ്യക്തി ജീവിതം. കഴിഞ്ഞ വർഷം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കു വെച്ച ചില അനുഭവങ്ങൾ ഏറെ നൊമ്പരപ്പെടുത്തുന്നത് ആണ്.

‘മുതൽവൻ ചിത്രത്തിന്റെ എഡിറ്റിംഗ് വര്‍ക്കുകള്‍ നടക്കുന്ന സമയം ,ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ച് പിന്‍ഭാഗം മുഴുവന്‍ കത്തുന്നതായി തോന്നണം. എന്നാല്‍ ചിത്രീകരിച്ച രംഗങ്ങള്‍ എനിക്ക് ഒട്ടും തൃപ്തി നല്‍കിയില്ല, സി.ജി വര്‍ക്കുകള്‍ ചെയ്യണമെങ്കില്‍ രണ്ടരമാസം എങ്കിലും കാത്തിരിക്കണം അതിനുള്ള സമയവും ഉണ്ടായിരുന്നില്ല .രംഗം വീണ്ടും ഷൂട്ട് ചെയ്യാനും ,ചിത്രത്തിലെ നായകൻ അർജുന് ബോഡി ഡബ്ള്‍ ആയി താന്‍ ആ രംഗം ചെയ്യാന്‍ ഒരുങ്ങി എന്നാല്‍ ഫയര്‍ റീടാര്‍ഡെന്റ് ജെല്‍ ആവശ്യപ്പെട്ടെങ്കിലും ലഭ്യമായിരുന്നില്ല,പിന്നീട് ശരീരം കവര്‍ ചെയ്ത തീ കൊളുത്തി, താന്‍ ചാടുമ്പോൾ പെട്രോള്‍ സ്‌പ്രേ ചെയ്യണമെന്നും അസ്സിസ്റ്റന്റിനോട് പറഞ്ഞു എന്നാല്‍ ആദ്യത്തെ തവണ അത് തെറ്റി ,വീണ്ടും ഷൂട്ട് ചെയ്തപ്പോള്‍ തന്റെ പിന്‍ഭാഗം മുഴുവന്‍ തീ പിടിച്ചു എന്നാല്‍ തന്റെ ജീവന് അപകടമൊന്നുമില്ലാത്തതില്‍ സന്തോഷവാനായിരുന്നു’ പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു.

ആക്ഷന്‍ രംഗങ്ങളിലേക്ക് വരുമ്പോള്‍ സൗത്ത് ഇന്ത്യയിലെ എല്ലാ സംവിധായകരും ഒരേപോലെ വിശ്വസിക്കുന്ന പേരാണ് പീറ്റര്‍ . എന്തിരനിലെ രജനികാന്ത് VS രജനികാന്ത് ഫൈറ്റും, ബാഹുബലിയിലെ ബ്രഹ്മാണ്ഡ ആക്ഷന്‍ രംഗംങ്ങളും എല്ലാം ചെയ്യാന്‍ ഇന്ന് പീറ്റര്‍ ഹെയ്ന്‍ അല്ലാതെ വേറെയാരും ഇല്ല എന്ന അവസ്ഥയില്‍ ആണ്. മലയത്തിലെ ആദ്യ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ പുലിമുരുഗനും പീറ്ററിന്റെ തൊപ്പിയിലെ ഒരു തൂവല്‍ കൂടിയാണ്.

മികച്ച സ്റ്റണ്ട് കൊറിയോഗ്രാഫറായി ആദ്യമായി ദേശിയ അവാര്‍ഡ് വാങ്ങിയതും അദ്ദേഹം തന്നെയാണ് എന്നുള്ളതില്‍ അത്ഭുതപ്പെടാനില്ല. സൗത്ത് ഇന്ത്യയിലെ വമ്പന്‍ സംവിധായകര്‍ എല്ലാം എന്തുകൊണ്ടാണ് തന്നെ തേടിവരുന്നത് എന്ന ചോദ്യത്തിന് ‘പ്രേക്ഷകന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ അവര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് എനിക്ക് അറിയാം ,കൂടാതെ ഓരോ നടന്മാരില്‍ നിന്നും പ്രേക്ഷകര്‍ ഓരോന്ന് പ്രതിക്ഷിക്കുന്നുണ്ട്.’ പീറ്റര്‍ ഹെയ്ന്‍ പറഞ്ഞു

പതിനേഴാമത്തെ വയസ്സില്‍ വിജയ്കാന്ത് ചിത്രമായ കാവ്യാ തലൈവന്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ആണ്് പീറ്റര്‍ സിനിമയിലേക്ക് വരുന്നത്.മലേഷ്യയില്‍ വെച്ച് ആയിരുന്നു ഷൂട്ട്.’അമ്മ വിയറ്റ്‌നാമി ആയതു കൊണ്ടുതന്നെ തനിക്ക് മലേഷ്യന്‍ ലുക്ക് ഒക്കെ ആയിരുന്നു.പീറ്ററിന്റെ പിതാവ് പെരുമാള്‍ ആയിരുന്നു സ്റ്റണ്ട് മാന്‍.അദ്ദേഹം അക്കാലത്തെ വളരെ പ്രശസ്തനായ ഒരു സ്റ്റണ്ട് മാനും ആയിരുന്നു. തന്റെ വേഗതയും ആവേശവും അവര്‍ക്ക് ഒരുപാട് ഇഷ്ട്ടമായതായും ഹെയ്ന്‍ പറഞ്ഞു.പിന്നീട് സ്റ്റണ്ട് യൂണിയനില്‍ അംഗമായി ,സ്റ്റണ്ട് മാനായി ആദ്യം പ്രവര്‍ത്തിച്ചത് അജിത്തിന്റെ ആദ്യ ചിത്രം അമരാവതി ആയിരുന്നു. ജൂഡോ രാമു ആയിരുന്നു മാസ്റ്റര്‍.

അതിനു ശേഷം കനല്‍ കണ്ണന്‍ന്റെ പ്രധാന അസിസ്റ്റന്റ് ആയി പീറ്റര്‍ മാറുകയായിരുന്നു. രജനികാന്തിനേ ചൈനയില്‍ പോലും തരംഗമാക്കി മാറ്റിയ മുത്തു എന്ന ചിത്രത്തിലെ ഒരു കുതിര വണ്ടി ആക്ഷന്‍ രംഗത്തില്‍ ഒന്നില്‍ അതികം പേര്‍ക്ക് പീറ്റര്‍ ബോഡി ഡബ്ള്‍ ആയിമാറി. നടി മീനയ്ക്ക്‌പോലും പീറ്റര്‍ ആയിരുന്നു ബോഡി ഡബ്ള്‍.ഒട്ടും സേഫ് അല്ലെന്ന് പറഞ്ഞു പലരും പിന്മാറിയ രംഗത്തിലാണ് പീറ്റര്‍ ഗംഭീരമായ പ്രകടനം നടത്തിയത് എന്ന് കനല്‍ കണ്ണന്‍ പറയുന്നു.

സിനിമയില്‍ എത്തുന്നതിനു മുന്‍പ് തന്റെ കൗമാരത്തില്‍ ഒത്തിരി ജോലികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.റോയപ്പേട്ട ആശുപത്രിയിലെ വാര്‍ഡ് ബോയി ആയും, മൈലാപ്പൂരില്‍ മെക്കാനിക്ക്, സെയില്‍സ് റപ്പ് ,ഡൈനാസ്റ്റി ഹോട്ടലിലെ എച്ചിലിലയെടുക്കല്‍ വരെ പീറ്റര്‍ ചെയ്ത ജോലികളാണ്.തന്റെ പന്ത്രണ്ടാമത്തെ വയസ്സ് മുതല്‍ പിതാവില്‍ നിന്ന് മാർഷ്യൽ ആര്‍ട്‌സ് പരിശീലനം നേടിയട്ടുണ്ട് പീറ്റര്‍.

പിന്നീട് മാർഷ്യൽ ആര്‍ട്‌സ് പരിശീലകനായിട്ടും ഹെയ്ന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഠിനാധ്വാനം ഫലം ചെയ്യും എന്ന് നല്ലപോലെ അറിയാവുന്ന ആളാണ് പീറ്റര്‍.നാലാം ക്ലാസ്സില്‍ വെച്ച് വയസ്സായ മുത്തശ്ശിയെ നോല്‍ക്കാന്‍ വേണ്ടി പഠനം അവസാനിപ്പിക്കേണ്ടി വന്നു പീറ്ററിന്‌.

1986 -87കാലഘട്ടത്തില്‍ വടപളനിയില്‍ വെള്ളത്തിന് വലിയ ക്ഷാമം ഉണ്ടായി അന്ന് അവിടെ ഹോട്ടലുകളില്‍ വെള്ളം പമ്പു ചെയ്യുന്ന ജോലി ചെയ്തു. 25 പൈസക്ക് ചാമ്പ് പൈപ്പില്‍ നിന്ന് വെള്ളം പിടിച്ച് കടക്കാര്‍ക്ക് കൊടുക്കുമായിരുന്നു. ഒത്തിരി ദൂരം നടന്നു വേണം പണി ചെയ്യാന്‍,പക്ഷെ തനിക്ക് ജോലി ചെയ്യാന്‍ വലിയ ആവേശം ആയിരുന്നു. ജോലി ചെയ്തു കിട്ടുന്ന വുഴുവന്‍ തുകയും മുത്തശ്ശിക്ക് വേണ്ടി ചിലവാക്കേണ്ടി വന്നതായും പീറ്റര്‍ ഓര്‍ക്കുന്നു.

2001ല്‍ ആണ് പീറ്റര്‍ ഹെയ്ന്‍ എന്ന സ്റ്റണ്ട് കൊറിയോഗ്രാഫര്‍ ക്ക് ആദ്യമായി ഒരു സ്വതന്ത്ര അവസരം ലഭിക്കുന്നത്. ആദ്യ ചിത്രം ഉപേന്ദ്രയുടെ തെലുങ്ക് ചിത്രം ”രാ”ആയിരുന്നു.എന്നാല്‍ കനല്‍ കണ്ണന്‍ ചിത്രങ്ങള്‍ നേരത്തെ ഏറ്റെടുത്തതിനാല്‍ അഡ്വാന്‍സ് തിരിച്ചു കൊടുക്കേണ്ടി വന്നു. പിന്നീട് 2001 ല്‍ തന്നെ ഗൗതം മേനോന്റെ ആദ്യ ചിത്രം ‘മിന്നലേ’ ,കൃഷണ വാസ്മിയുടെ തെലുങ്ക് ചിത്രം ‘മുറയ്’, ചിരഞ്ജീവി നായകനായ എന്‍ജി തുടങ്ങിയ ചിത്രങ്ങള്‍ ലഭിച്ചു.

ശരീരത്തിലെ ഇരുപത്തേഴ് എല്ലുകള്‍ക്ക് ഒടിവ് പറ്റിയ ആളാണ് പീറ്റര്‍. അപകടകരമായ നിരവധി സ്റ്റണ്ട്കള്‍ പീറ്ററിന് ഒരുപാട് വേദനകള്‍ നല്‍കിയെങ്കിലും ചെയ്യുന്ന ആക്ഷന്‍ കൊറിയോഗ്രാഫിയെ ഒട്ടും ബാധിച്ചിട്ടില്ല.ബോളിവുഡിലും പീറ്റര്‍ ന് അവസരം ലഭിച്ചു. ജെയിംസ് ,ഹീറോസ് ,യമല പഖല ദീവാന 2,ടാഷന്‍,റാസ് 2,ഗജിനി എന്ന ചിത്രങ്ങള്‍ .

ഒട്ടുമിക്ക ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കും കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് വളരെ ഏറെ ഉപയോഗിക്കേണ്ടത് ഉണ്ട്. അതിനെല്ലാം ഉള്ള കൃത്യമായ ഐഡിയ ഉള്ള വ്യക്തിയാണ് പീറ്റര്‍. റോപ്പ് സ്റ്റണ്ടുകള്‍ എങ്ങനെ ഉപയോഗിക്കണം ,ഗ്രീന്‍ മാറ്റ് ,ബ്ലൂ മാറ്റ് എന്നിവ എവിടെ ഉപയോഗിക്കാം എന്നിങ്ങനെ റിയല്‍ സ്റ്റണ്ടും ,വിര്‍ചുവല്‍ സ്ടണ്ട്‌സും ഒരേ പോലെ കോര്‍ത്തിണക്കാനും പീറ്റര്‍ ഹെയ്ന്‍ സമര്‍ഥനാണ്.

Title Courtesy : Rajeev Ramachandran 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍