UPDATES

സിനിമാ വാര്‍ത്തകള്‍

‘പാക്ക താനേ പോറേ ഇന്ത കാളിയുടെ ആട്ടത്തെ’: തലൈവരുടെ മാസ്സ് പ്രകടനവുമായി പേട്ട ട്രെയ്‌ലർ

മിനുട്ടുകൾ കൊണ്ട് ട്രൈലെർ രണ്ടുലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ കണ്ടത്.

വർഷങ്ങൾക്കു മുമ്പ് പടയപ്പയിൽ നീലാംബരി പറഞ്ഞ ഡയലോഗ് ഇന്നും പ്രസക്തം
“മിന്സാര കണ്ണാ.. എല്ലാർക്കും ഉന്നെ യെൻ പുടിച്ചിരിക്ക് തെരിയുമാ..വയസ്സനാലും ഉൻ സ്റ്റൈലും അഴഹും ഇന്നും ഉന്നെ വിട്ട് പോകലെ..” ഈ ഡയലോഗ് പറഞ്ഞിട്ട് 19 വർഷമായിട്ടും ഇന്ന് പേട്ടയുടെ ട്രൈലെർ കാണുന്ന ഏതൊരാൾക്കും അതിൽ പറഞ്ഞതിനോട് എതിരഭിപ്രായം കാണില്ല.

“പാക്ക താനേ പോരെ ഇന്ത കാളിയുടെ ആട്ടത്തെ” ..തലൈവരുടെ മാസ്സ് ലൂക്കും,ആക്ഷനും തന്നെ ആണ് ട്രൈലെർന്റെ മുഖ്യ ഹൈലൈറ്റ്.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രൈലെർ റിലീസായി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്.ഏതാനം മിനുട്ടുകൾ കൊണ്ട് ട്രൈലെർ രണ്ടുലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ കണ്ടത്.

സണ്‍പിക്‌ചേര്‍സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കുന്നത്. രജനികാന്തിനൊപ്പം വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നപ്രത്യേകതയും ചിത്രത്തിനുണ്ട്. ബോളിവുഡ് തരാം നവാസുദിന്‍ സിദിഖ്ക്കിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സിമ്രാന്‍ നായിക വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പേട്ട. ത്രിഷയാണ് മറ്റൊരു നായിക.കൂടാതെ ബോബി സിംഹയും മെര്‍ക്കുറി ഫെയിം സന്നത് റെഡ്ഡിയും,മലയാളത്തില്‍ നിന്ന് മണികണ്ഠന്‍ ആചാരിയും ചിത്രത്തിന്റെ ഭാഗമാണ്.സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം 2019  ജനുവരി 10 ന് റിലീസ് ചെയ്യും

TRAILER

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍