UPDATES

സിനിമാ വാര്‍ത്തകള്‍

34 വർഷങ്ങൾക്ക് ശേഷം പി.സി ശ്രീറാം മലയാളത്തിലേക്ക്: തിരിച്ചു വരവ് വി.കെ പ്രകാശ് ചിത്രത്തിലൂടെ

1985 ൽ പുറത്തിറങ്ങിയ  കൂടും തേടി എന്ന മോഹൻലാൽ ചിത്രമാണ് അദ്ദേഹം മലയാളത്തിൽ  അവസാനമായി  ചെയ്തത്.

ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനാണ് പി സി ശ്രീറാം. ഇന്ത്യൻ ഛായാഗ്രഹണ കുലപതി എന്നാണ് ഇദ്ദേഹത്തെ അറിയപെടുന്നത്. ഒരുപാട് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് ഇദ്ദേഹം തിരിച്ചെത്തുകയാണ്.വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ പ്രാണയിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്.മലയാളം,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിത്യ മേനോൻ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

1985 ൽ പുറത്തിറങ്ങിയ  കൂടും തേടി എന്ന മോഹൻലാൽ ചിത്രമാണ് അദ്ദേഹം മലയാളത്തിൽ  അവസാനമായി  ചെയ്തത്. 1981 ൽ വാ ഇന്ത പക്കം എന്ന തമിഴ് ചിത്രത്തിലൂടെ ക്യാമറ ചലിപ്പിക്കൻ തുടങ്ങിയ ഇദ്ദേഹത്തിന്റെ കരിയർ വളർച്ച പെട്ടന്നായിരുന്നു. മണിരത്‌നം എന്ന സംവിധായകന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായ മൗന രാഗത്തിൽ ക്യാമറ പി സി ശ്രീറാം ആയിരുന്നു. അതിനു ശേഷം തമിഴ് സിനിമ ചരിത്രത്തിലെ സൂപ്പർ ഹിറ്റ് ആയ പല ചിത്രങ്ങളുടെ പിന്നിൽ ക്യാമറ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്, ഇതിനിടയിൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹത്തെ അവിടെയുള്ള പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു .

പി സി ശ്രീറാമിന്റെ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ എല്ലാം തന്നെ മികവുറ്റ ചിത്രങ്ങൾ ആണ് . ഇതിൽ മിക്ക ചിത്രങ്ങൾക്കും ഇദ്ദേഹത്തിന് മികച്ച ഛായാഗ്രഹനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. മണിരത്‌നം ചിത്രത്തിലെ സ്ഥിര സാന്നിധ്യം ആയിരുന്ന പി സി ശ്രീറാം മലയാളത്തിലേക്ക് എത്തുമ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.ചിത്രത്തിന്റെ സ്റ്റോറി ലൈൻ കേട്ടപ്പോൾ തന്നെ പി സി ശ്രീറാം ചിത്രത്തിൽ കമ്മിറ്റ് ചെയ്തു. ലോകത്തിലെ ആദ്യത്തെ സിംഗ് സെറൗണ്ട് സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്ന ചിത്രമാണ് പ്രാണ .ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആണ് ഇതിലെ ശബ്ദം കൈകാര്യം ചെയുന്നത്. കാത്തിരിക്കാം പി സി ശ്രീറാമിന്റെ ക്യാമറയിലൂടെ എത്തുന്ന പ്രാണയുടെ മികവുറ്റ ദൃശ്യ വിരുന്നിനായി.ജനുവരി 18 ന് ചിത്രം തീയേറ്ററുകളിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍