UPDATES

സിനിമാ വാര്‍ത്തകള്‍

ഒരേയൊരു കഥാപാത്രം, പ്രേതബാധയുള്ള വീട്: ചരിത്രത്തില്‍ ഇടം നേടാൻ സിങ് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റിലെ ആദ്യ ചിത്രമായ പ്രാണ റിലീസിനൊരുങ്ങുന്നു.

നിത്യ മേനോൻ നായികയാകുന്ന പ്രാണയിൽ സിങ് സറൗണ്ട് സൗണ്ടാണ് നായകൻ.
മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്.

ചരിത്രത്തില്‍ ഇടം നേടാൻ സിങ് സറൗണ്ട് സൗണ്ട് ഫോര്‍മാറ്റിലെ ആദ്യ ചിത്രമായ പ്രാണ റിലീസിനൊരുങ്ങുന്നു.ലോക സിനിമയില്‍ സിങ് സറൗണ്ട് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രമായ പ്രാണയുടെ ആകാംഷയും സസ്പെന്‍സും ഉത്കണ്ഠയും നിറഞ്ഞ ട്രെയിലർ വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ നവമാധ്യമങ്ങളിൽ തരംഗമായിരുന്നു.നിത്യ മേനോൻ നായികയാകുന്ന പ്രാണയിൽ സിങ് സറൗണ്ട് സൗണ്ടാണ് നായകൻ. മലയാളം,തെലുങ്ക്,കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ്‌ അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്.

വി കെ പ്രകാശ്, പി സി ശ്രീറാം, ലൂയിസ് ബാങ്ക്സ്, റെസൂൽ പൂക്കുട്ടി എന്നീ പ്രതിഭകളുടെ സംഗമം കൂടിയാണ് . എന്ന് നിന്‍റെ മോയ്ദീനു ശേഷം എസ് രാജ് പ്രൊഡക്ഷന്സിന്‍റെ ബാനറില്‍ സുരേഷ് രാജാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രം 2019 ജനുവരി 18 ന് തീയേറ്ററിൽ എത്തും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍