UPDATES

സിനിമാ വാര്‍ത്തകള്‍

ഓഖി ദുരന്തം ഓരോര്‍മ: ഡോക്യുമെന്ററി പ്രദര്‍ശനം ഇന്ന്

മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധാനം പിആര്‍ഡി ഉദ്യോഗസ്ഥനും ചലച്ചിത്ര -ഡോക്യുമെന്ററി സംവിധായകനുമായ വാള്‍ട്ടര്‍ ഡിക്രൂസാണ്

കേരളത്തിന്റെ കടല്‍ത്തീരങ്ങളിലേക്ക് ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് കടന്നുവന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഓഖിയുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ‘ഓഖി: കടല്‍ കാറ്റെടുത്തപ്പോള്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം ഇന്ന് വൈകുന്നേരം ആറ് മണിക്ക്‌ വഴുതയ്ക്കാട് ലെനില്‍ ബാലവാടിയില്‍. മുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധാനം പിആര്‍ഡി ഉദ്യോഗസ്ഥനും ചലച്ചിത്ര -ഡോക്യുമെന്ററി സംവിധായകനുമായ വാള്‍ട്ടര്‍ ഡിക്രൂസാണ്. പ്രൊഡ്യൂസര്‍ സിക്സ്റ്റസ് പോള്‍സണ്‍. ക്യാമറ കെ ജി ജയന്‍, രചന എസ് എന്‍ റോയി, എഡിറ്റിംഗ് രാഹുല്‍ രാജീവ്, സബ്ടൈറ്റില്‍ ഗീതു എസ് പ്രിയ. ഡോക്യുമെന്ററിക്ക് സംഗീതം നല്‍കിയിരിക്കുത് സിദ്ദാര്‍ത്ഥ്, ജയസൂര്യ, ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ്. പ്രവേശനം സൗജന്യം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍