UPDATES

സിനിമാ വാര്‍ത്തകള്‍

‘അയ്യപ്പൻ’ എന്റെ ചിരകാല സ്വപ്നം : ഒടുവിൽ പൃഥ്വിരാജ് പ്രഖ്യാപിച്ചു

ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ആണ് ചിത്രം നിർമിക്കുന്നത്. 

ശബരിമല സ്ത്രീ പ്രവേശന വിധിയും, മണ്ഡല കാലവും, ആചാര ലംഘനങ്ങളും വാർത്തകളിൽ നിറഞ്ഞു നിൽക്കെ ‘അയ്യപ്പൻ’ എന്ന ടൈറ്റിലിൽ തന്റെ പുതിയ ചിത്രം അന്നൗൻസ് ചെയ്തു പൃഥ്വിരാജ് സുകുമാരൻ. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പൃഥ്വിരാജ് പുറത്തു വിട്ടു. ” ഒരു വർഷം മുൻപാണ് ശങ്കർ ഈ ചിത്രത്തെ കുറിച്ച് എന്നോട് പറയുന്നത്. ഇതൊരു സ്വപ്ന സാക്ഷാൽക്കാരം ആണ്, സ്വാമി ശരണം”. പൃഥ്വിരാജ് തന്റെ ഫേസ്‍ബുക് കുറിപ്പിൽ പറഞ്ഞു.

തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദ്യം നൽകിയിരുന്ന പേര് ‘പതിനെട്ടാം പടി’ എന്നായിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയും ടോവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. കേരള കഫേയായിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം.ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ആണ് ചിത്രം നിർമിക്കുന്നത്.

മലമുകളിൽ ഇരിക്കുന്ന അയ്യപ്പൻറെ രൂപത്തിൽ പൃഥ്വിരാജൂം, സമീപത്തു അയ്യപ്പൻറെ വാഹനമായ പുലിയുമാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍