UPDATES

സിനിമാ വാര്‍ത്തകള്‍

ദലിതരെ അപമാനിച്ചു; സല്‍മാന്റെ പുതിയ ചിത്രം ടൈഗര്‍ സിന്ദ ഹൈയുടെ പോസ്റ്ററുകള്‍ നശിപ്പിച്ചു

ജയ്പൂരിലെ ഒരു സിനിമ ഹാളിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍ പോസ്റ്ററുകള്‍ കത്തിക്കുകയായിരുന്നു

ടിവി ഷോയ്ക്കിടെ ദലിതരെ അപമാനിച്ച് സംസാരിച്ചുവെന്ന് ആരോപിച്ച് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ ടൈഗര്‍ സിന്ദ ഹൈയുടെ പോസ്റ്ററുകള്‍ കത്തിച്ചു. ജയ്പൂരിലെ ഒരു സിനിമ ഹാളിലേക്ക് അതിക്രമിച്ച് കയറിയാണ് പ്രതിഷേധക്കാര്‍ പോസ്റ്ററുകള്‍ കത്തിച്ചത്.

ഇത് ആദ്യമായല്ല സല്‍മാന്‍ പ്രകോപനകരമായ വാക്കുകള്‍ സംസാരിച്ച് വിവാദം സൃഷ്ടിക്കുന്നു. നേരത്തെ സുല്‍ത്താന്‍ സിനിമയുടെ റിലീസിംഗിന് മുന്നോടിയായി നടന്ന ഷോയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയിലായി താനെന്ന് പറഞ്ഞും സല്‍മാന്‍ വിവാദം സൃഷ്ടിച്ചിരുന്നു. അന്ന് സ്ത്രീ സംഘടനകള്‍ ഈ വിഷയം ഏറ്റെടുക്കുകയും സല്‍മാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലും വിഷയം ചര്‍ച്ചയായതോടെ സല്‍മാന്‍ മാപ്പ് പറയുകയും ചെയ്തു.

ദലിത് സംഘടനകളാണ് ഇപ്പോള്‍ സല്‍മാനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദലിതരെ അപമാനിച്ച സല്‍മാന്‍ മാപ്പ് പറയണമെന്നും അദ്ദേഹത്തിന്റെ ചിത്രം ബഹിഷ്‌കരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം ടിവി ഷോയില്‍ സല്‍മാനും ശില്‍പ്പ ഷെട്ടിയും ദലിതരെ അപമാനിക്കുന്ന പ്രസ്താവന നടത്തിയതില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് ഐആന്‍ഡ്ബി മന്ത്രാലയത്തോടും പോലീസ് കമ്മിഷണറും ദേശീയ പട്ടിക ജാതി കമ്മിഷന്‍ ചോദിച്ചു. കമ്മിഷന്റെ നോട്ടീസില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍