UPDATES

സിനിമാ വാര്‍ത്തകള്‍

പുലിമുരുകന്‍ തകര്‍ത്തത് ഹോളിവുഡ് സിനിമ മെന്‍ ഇന്‍ ബ്ലാക്ക് 3-യുടെ ഗിന്നസ് റെക്കോഡ്

20000-ഓളം ആളുകളാണ് പുലിമുരുകന്‍ 3ഡി ചിത്രം ഒരുമിച്ച് കണ്ടത്

വില്‍സ്മിത്തിന്റെ ഹോളിവുഡ് സിനിമ മെന്‍ ഇന്‍ ബ്ലാക്ക് 3-യുടെ ഗിന്നസ് റെക്കോഡ് തകര്‍ത്ത് മോഹന്‍ലാലിന്റെ പുലിമുരുകന്‍. ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കാണുന്ന 3ഡി ചിത്രമെന്ന ഗിന്നസ് റെക്കോഡാണ് പുലിമുരുകന്‍ കഴിഞ്ഞ ദിവസം നേടിയത്. 2002-ല്‍ ബെര്‍ലിനില്‍ വില്‍സ്മിത്തിന്റെ 6819-ഓളം ആരാധകര്‍ കണ്ട മെന്‍ ഇന്‍ ബ്ലാക്ക് 3-യുടെ റെക്കോഡാണ് മോഹന്‍ലാല്‍ ചിത്രം മറികടന്നത്.

20000-ഓളം ആളുകളാണ് പുലിമുരുകന്‍ ചിത്രം ഒരുമിച്ച് കണ്ടത്. അങ്കമാലി അഡ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഏപ്രില്‍ പന്ത്രണ്ടിന്് വൈകിട്ട് അഞ്ച് മണിക്കായിരുന്നു പുലിമുരുകന്‍ 3ഡി പ്രദര്‍ശിപ്പിച്ചത്. സൗജന്യപാസുകള്‍ വഴി നിയന്ത്രിച്ചിരുന്ന ചിത്രം കാണുവാന്‍ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതരും എത്തിച്ചേര്‍ന്നിരുന്നു.


ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഡിസ്ടിബ്യൂട്ടഴേസ് നെറ്റ്‌വര്‍ക്കായ യുഎഫ്ഒ മൂവിസാണ് ഇത് സംഘടിപ്പിച്ചത്. മേയ്‌ലായിരുന്നു 3ഡി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. എന്നാല്‍ വിഷുവിന് ചിത്രം ചാനലുകാര്‍ പ്രദര്‍ശിപ്പിക്കുമെന്നുളളതുകൊണ്ടാണ് ചിത്രം മുമ്പേ പ്രദര്‍ശിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍