UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗികാതിക്രമങ്ങൾക്ക് എപ്പോഴും തെളിവുകൾ സൂക്ഷിക്കാൻ കഴിയില്ല, മീ ടൂ മൂവ്‌മെന്റിന് 100 % പിന്തുണ :രാധിക ആപ്‌തെ

നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ ഭയക്കാതെ തുറന്നു പറയണം

സിനിമയിലെ പുരുഷ മേല്‍ക്കോയ്മയ്ക്കും കാസ്റ്റിങ് കൌച്ചിനുമെതിരെ നേരത്തെ തന്നെ പ്രതികരിച്ച നടിയാണ് രാധിക ആപ്‌തെ. രാജ്യത്തിൻറെ സിനിമ മേഖലയെ അടക്കമുള്ള വിവിധ ഇടങ്ങളെ പിടിച്ചു കുലുക്കിയ മീ ടൂ മൂവ്‌മെന്റിന് നൂറു ശതമാനം പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് രാധിക.

“മീ ടൂ പോലെയുള്ള മൂവ്‌മെന്റുകൾ തീർച്ചയായും ആവശ്യമാണ്. സ്ത്രീകൾ സിനിമ അടക്കമുള്ള മേഖലകളിൽ വിവിധ തരത്തിൽ ഉള്ള ചൂഷണങ്ങൾ നേരിടാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി.” ട്രിവാൻഡ്രം ടൈംസിന് നൽകിയ അഭിമുഖത്തിൽ രാധിക പറഞ്ഞു.

നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ ഭയക്കാതെ തുറന്നു പറയണം. എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരമാണ്. എല്ലാം തുറന്നുപറയാനുള്ള ധൈര്യം നേടാന്‍ ശക്തമായ പിന്തുണ ആവശ്യമാണ്. അവർ പറഞ്ഞു.

അതെ സമയം മീ ടൂ പോലെയുള്ള മൂവ്‌മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവർ രാധിക ശക്തമായി വിമർശിച്ചു. ലൈംഗികാതിക്രമങ്ങൾക്ക് എപ്പോഴും തെളിവുകൾ സൂക്ഷിക്കാൻ കഴിയില്ല, മീ ടൂ മൂവ്‌മെന്റിനെ വിമർശിക്കുന്നവർ അതിക്രമം നേരിട്ടവരുടെ വാക്കുകൾ ശ്രദ്ധിക്കാൻ എങ്കിലും ശ്രമിക്കണം എന്ന് രാധിക പറഞ്ഞു. ” മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരെ ശ്രവിക്കണം, ആർക്കെതിരെ ആണോ ആരോപണം ഉന്നയിച്ചത്  അവരെ കുറിച്ച് മറ്റാർക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം. അത്യന്തം സെൻസിറ്റിവ് ആയ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണം.”അവർ കൂട്ടിച്ചേർത്തു.

അടുത്ത കാലത്ത് ഷൂട്ടിങിനിടെയുണ്ടായ മോശം അനുഭവം രാധിക പങ്ക് വെച്ചത് ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ച ആയിരുന്നു.”ഷൂട്ടിങ് കഴിഞ്ഞ് മുറിയിലേക്ക് പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ സഹപ്രവര്‍ത്തകനായിരുന്ന ഒരാളും തനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അര്‍ദ്ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ തന്നെ വിളിക്കാമെന്നും, വേണമെങ്കില്‍ മസാജ് ചെയ്തുതരാമെന്നും അയാള്‍ പറഞ്ഞു. അയാളുടെ അത്തരത്തിലുള്ള സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.” രാധിക പറഞ്ഞു.

മാതൃഭൂമി.. ഇത് അശ്ലീലമല്ലാതെ മറ്റെന്ത്? മീ ടൂ കാമ്പെയ്‌നെതിരായ കാര്‍ട്ടൂണ്‍ വിവാദത്തില്‍

ഹോളിവുഡില്‍ നിന്ന് ബോളിവുഡ് വഴി മുകേഷിലേയ്ക്ക്: #മീ ടൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍