UPDATES

സിനിമാ വാര്‍ത്തകള്‍

ബോബി സിംഹ ഇനി എൽ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ : ‘റേജിങ് ടൈഗർ’ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണം

സ്റ്റുഡിയോ 18 ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനത്തിലാണ് പുറത്തു വിട്ടത്.

തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനായി ബോബി സിംഹ എത്തുന്ന ദി റേജിങ്ങ് ടൈഗര്‍ സിനിമയുടെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വെങ്കിടടേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉനക്കുള്‍ നാന്‍, ലൈറ്റ് മാന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വെങ്കടേഷ് കുമാര്‍. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം ആസ്പദമാക്കി ശ്രീലങ്കയിലെ തമിഴ്വംശജരുടെ പോരാട്ടവും ജീവിതവും പറയുന്ന വെങ്കടേഷിന്റെ ആദ്യ ചിത്രമായ നീലം സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചിരുന്നു. ഇന്ത്യ-ശ്രീലങ്ക ബന്ധത്തെ മോശമായി ബാധിക്കുമെന്നു പറഞ്ഞാണ് സിനിമ നിരോധിച്ചത്.

തമിഴ്പുലി നേതാവിന്റെ കഥയുമായി വെങ്കടേഷ് കുമാര്‍ എത്തുമ്പോള്‍ ആശങ്കകള്‍ ഏറെയാണ്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നില്‍ എല്‍ടിടിയാണെന്നിരിക്കെ പ്രഭാകരനെ വെള്ളപൂശുന്ന സിനിമ പുറത്തിറങ്ങുന്നത് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയേക്കും.
2009ല്‍ ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടത്. പ്രഭാകരന്റെ 12 വയസ്സുകാരനായ മകന്‍ ബാലചന്ദ്രന്‍ പ്രഭാകരനും സൈന്യത്തിന്റെ പിടിയിലായശേഷം കൊല്ലപ്പെട്ടിരുന്നു. നെഞ്ചില്‍ അഞ്ച് വെടിയുണ്ടയേറ്റ നിലയിലായിരുന്നു ബാലചന്ദ്രന്റെ മൃതദേഹം. തമിഴ്പുലികളെ അടിച്ചമര്‍ത്തുന്നതിനിടെ വലിയ മനുഷ്യാവകാശ ലംഘനങ്ങളും ശ്രീലങ്കയില്‍ അരങ്ങേറിയിരുന്നതായി വ്യാപക ആക്ഷേപമുണ്ടായിരുന്നു.

സ്റ്റുഡിയോ 18 ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനത്തിലാണ് പുറത്തു വിട്ടത്. ബോബി സിംഹ തന്നെയാണ് ‘ജനകീയ നേതാവിന്റെ ഉയിര്‍പ്പ്’ എന്ന ടാഗ് ലൈനോടെയുള്ള പോസ്റ്റര്‍ ഫേസ്ബുക്ക് വഴി റിലീസ് ചെയ്തത്. എട്ട് വര്‍ഷം നീണ്ട മുന്നൊരുക്കങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വെങ്കിടേഷ് കുമാര്‍ റേജിങ് ടൈഗര്‍ തയ്യാറാക്കുന്നത്. വേലുപ്പിള്ള പ്രഭാകരന്റെ ജനനം മുതല്‍ എല്‍ടിടിഇ മുന്നണിപ്പോരാളിയായി മാറുന്നതുവരെയുള്ള ജീവിതമാണ് ചിത്രത്തിലുണ്ടാവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍