UPDATES

സിനിമാ വാര്‍ത്തകള്‍

മിനി സ്‌ക്രീനിലേക്ക് ദളപതിയും: സ്വന്തമായി ചാനൽ തുടങ്ങാൻ രജനികാന്ത്

ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തമായി ചാനലുള്ള സംസ്ഥാനമാണ് തമിഴ്‌നാട്.

രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ സ്വന്തം ചാനലുമായി രജനീകാന്ത്. ചാനൽ തുടങ്ങാനുള്ള അപേക്ഷ നേരത്തെ തന്നെ സമർപ്പിച്ചിരുന്നു. ജയലളിതയും കരുണാനിധിയുമൊക്കെ തങ്ങളുടെ സ്വന്തം ചാനലുകളിലൂടെ രാഷ്ട്രീയ ജീവിതം പുഷ്ടിപ്പെടുത്തിയവരാണ്.രജനി മക്കള്‍ മണ്ട്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ വി എം സുധാകര്‍ ഇതിനുള്ള നടപടികളള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്. രജനികാന്തിന്റെ പേരും ചിത്രവും ടിവി ചാനലിന്റെ ലോഗോ ആയി ഉപയോഗിക്കാന്‍ രജനികാന്ത് നല്‍കിയ സമ്മതപത്രം വി എം സുധാകര്‍ ട്രേഡ്മാര്‍ക്‌സ് രജിസ്ട്രാറിന് കൈമാറി.

സൂപ്പര്‍സ്റ്റാര്‍ ടിവി, രജിനി ടിവി, തലൈവര്‍ ടിവി എന്നീ പേരുകളാണ് വി എം സുധാകര്‍ ടി വി ചാനലിനായി അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു രജനികാന്ത് രാഷട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. 2021 ലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രഖ്യാപിച്ച്‌ 234 മണ്ഡലങ്ങളിലും മത്സരിക്കുമെന്നുമായിരുന്നു ആരാധകരോടുള്ള സംവാദത്തില്‍ രജനികാന്ത് പറഞ്ഞിരുന്നത് . ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്വന്തമായി ചാനലുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. എഐഡിഎംകെയുടെ നേതൃത്വത്തിലുള്ള ചാനലാണ് ജയ ടിവി. ശശികലയും കുടുംബവുമായിരുന്നു ജയ ടിവി നോക്കി നടത്തിയിരുന്നത്. പാര്‍ട്ടി പിളര്‍ന്നതിന് പിന്നാലെ ന്യൂസ് ജെ എന്ന പേരില്‍ ഇവര്‍പുതിയ ചാനല്‍ ആരംഭിച്ചു. ഡിഎംകെയുടെ നേൃത്വത്തില്‍ കലൈഞ്ജര്‍ ടിവി പ്രവര്‍ത്തിക്കുമ്ബോള്‍ എം. കെ സ്റ്റാലിന്റെ കുടുംബം സണ്‍ ടിവി നടത്തുന്നു. വിജയ കാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ചാനലാണ് ക്യാപ്റ്റന്‍ ടിവി, പിഎംകെയുടെ ചാനലാണ് മക്കള്‍ ടിവി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍