UPDATES

സിനിമാ വാര്‍ത്തകള്‍

രജനികാന്തിന്റെ 2.0 10000 സ്‌ക്രിനുകളില്‍ പ്രദര്‍ശനത്തിനെത്തും

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്.

രജനികാന്തിന്റെ 2.0നായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് റിപോര്‍ട്ട്. 29ന് റിലീസ് ചെയ്യുന്ന ചിത്രം ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡാകും 2.0 സ്വന്തമാക്കും.

അതേസമയം റിലീസിനു മുന്നേ രജനികാന്ത് ചിത്രം 100 കോടി ക്ലബ്ബിലെത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രം ഇതുവരെയായി 120 കോടി രൂപയാണ് റിലീസിനു മുന്നേ നേടിയിരിക്കുന്നത്. തമിഴ് സിനിമയില്‍ ഇത് റെക്കോര്‍ഡ് ആണ്. റിലീസിനു മുന്നേ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമെന്ന റെക്കോര്‍ഡ് ആണ് 2.0 സ്വന്തമാക്കിയിരിക്കുന്നത്.

മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്. ഇതില്‍ 1000 വിഎഫ്എക്‌സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. 540 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എമി ജാക്‌സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

“സയന്‍സ് വിരുദ്ധത പ്രചരിപ്പിക്കുന്നു”: രജനികാന്തിന്റെ 2.0 സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത് എന്ന് ആവശ്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍