UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യപ്രണയം വെളിപ്പെടുത്തി രജനികാന്ത്

പലരും അവരുടെ ആദ്യ പ്രണയത്തില്‍ വിജയിക്കാറുണ്ട്

തനിക്കും പറയാന്‍ ഒരു ആദ്യ പ്രണയം ഉണ്ടെന്നു വെളിപ്പെടുത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. നക്ഷത്രവിഴ എന്ന പരിപാടിയില്‍ പങ്കെടുത്തു കൊണ്ടാണ് രജനി തന്റെ പ്രണയരഹസ്യം പുറത്തറിയിച്ചത്.

അതേ, എനിക്കും ഉണ്ടായിരുന്നു ഒരു ആദ്യപ്രണയം. ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. ഒരുപാട് പേര്‍ അവരുടെ ആദ്യ പ്രണയത്തില്‍ വിജയിക്കാറുണ്ട്. പക്ഷേ എന്റെ കൗമാര പ്രണയത്തില്‍ ഞാന്‍ തോറ്റുപോയി; രജനി പറഞ്ഞു.

എന്നാല്‍ ആരെയാണ് പ്രണയിച്ചതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ രജനി തയ്യാറായില്ല.

ജീവിതത്തിലെ ഏറ്റവും ചെറുതും ഏറ്റവും വലുതമായ ആഗ്രഹങ്ങള്‍ എന്തൊക്കെയായിരുന്നു എന്നും രജനിയോട് ചോദ്യമുണ്ടായി. അതിനുള്ള ഉത്തരം ഇങ്ങനെയായിരുന്നു; ഏറ്റവും ചെറിയ ആഗ്രഹങ്ങള്‍, ഒരു സ്‌കൂട്ടര്‍ വാങ്ങുക, ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുക…ഒരു ഇടത്തരം ജീവിതം ജീവിക്കുക എന്നതൊക്കെയായിരുന്നു. ഏറ്റവും വലിയ ആഗ്രഹം എന്തെന്നാല്‍, സിനിമകളിലുടെ നല്ല സന്ദേശങ്ങള്‍ നല്‍കി നല്ല കാര്യങ്ങളും ജനങ്ങളിലും ആരാധകരിലും എത്തിക്കുക; രജനി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍