UPDATES

വായിച്ചോ‌

സുഭാഷ് ചന്ദ്ര ബോസിന്റെ എട്ട് വേഷപ്പകര്‍ച്ചകള്‍, രാജ് കുമാര്‍ റാവുവിന്റേയും

സുഭാഷ് ചന്ദ്ര ബോസിന്റെ കണ്ണട മുതല്‍ പോക്കറ്റില്‍ അദ്ദേഹം കരുതിയിരുന്ന ഫൗണ്ടന്‍ പേനയും വസ്ത്ര ധാരണവും വരെ എല്ലാം വളരെ ശ്രദ്ധയോടെയും ഗവേഷണം നടത്തിയുമാണ് സ്‌റ്റൈലിസ്റ്റ് ശിവാങ്ക് കപൂര്‍ തയ്യാറാക്കിയിരിക്കുന്നത്.

പൊതുവെ മെലിഞ്ഞ ശരീര പ്രകൃതക്കാരനായ രാജ് കുമാര്‍ റാവു ബോസിന് വേണ്ടി തടി വച്ചു. 12 കിലോ ഭാരം കൂട്ടി. ദിവസവും രാവിലെ 20 രസഗുളകള്‍ കഴിക്കുന്നുണ്ടായിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ കണ്ണട മുതല്‍ പോക്കറ്റില്‍ അദ്ദേഹം കരുതിയിരുന്ന ഫൗണ്ടന്‍ പേനയും വസ്ത്ര ധാരണവും വരെ എല്ലാം വളരെ ശ്രദ്ധയോടെയും ഗവേഷണം നടത്തിയുമാണ് സ്‌റ്റൈലിസ്റ്റ് ശിവാങ്ക് കപൂര്‍ തയ്യാറാക്കിയിരിക്കുന്നത്.

കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജിലെ പഠനകാലം – 18കാരനായ ബോസ്

ദോത്തിയും കുര്‍ത്തയും ധരിക്കുന്ന തന്റെ സഹപാഠികളില്‍ നിന്ന് വ്യത്യസ്തനായി പാശ്ചാത്യ കോട്ടുകളാണ് അദ്ദേഹം ധരിച്ചിരുന്നത്. പ്രസിഡന്‍സി കോളേജ് പഠനത്തിന് ശേഷം ബോസ് തുടര്‍പഠനത്തിനായി ഇംഗ്ലണ്ടിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു. അക്കാലത്തെ വസ്ത്രങ്ങളില്‍ ഭൂരിഭാഗവും ഒന്നുകില്‍ ബ്രിട്ടീഷ് നിര്‍മ്മിത ഇറക്കുമതികളോ അല്ലെങ്കില്‍ ഇന്ത്യന്‍ നിര്‍മ്മിത പരുത്തി വസ്ത്രങ്ങളോ ആയിരുന്നു.

വെയില്‍സ്‌ രാജകുമാരനുമായുള്ള കൂടിക്കാഴ്ച

ഈ രംഗത്തില്‍ ഒരു ബ്രിട്ടീഷ് നിര്‍മ്മിത സൂട്ടാണ് ബോസ് ധരിച്ചിരിക്കുന്നത്. ഡാര്‍ക് ബ്രൗണ്‍ സൂട്ട്, ചുവന്ന ടൈ. 1920കളില്‍ വളരെയധികം ജനപ്രീതി നേടിയിരുന്ന അത്തരം സൂട്ടുകള്‍ ചിത്രത്തിന് വേണ്ടി പുനസൃഷ്ടിച്ചു.

ബോസ് എന്ന കലാപകാരി, വിപ്ലവകാരി (കോണ്‍ഗ്രസ് നേതൃത്വത്തില്‍)

ഇക്കാലത്ത് ഷാള്‍ അടക്കം ദോത്തി-കുര്‍ത്തയായിരുന്നു ബോസ് കൂടുതലായും ധരിച്ചിരുന്നത്. പാഷ്മിനാസും കൈത്തറി നിര്‍മ്മിത ഷാളുകളും ബോസ് ഉപയോഗിച്ചു. ഡല്‍ഹിയില്‍ നിന്നും ലക്‌നൗവില്‍ നിന്നുമാണ് ഇതിന്റെ മാതൃക കിട്ടിയതെന്ന് സ്‌റ്റൈലിസ്റ്റ് പറയുന്നു. കുര്‍ത്ത കൊല്‍ക്കത്തയില്‍ നിര്‍മ്മിച്ചു. ഇത്തരം കുര്‍ത്തകള്‍ ഭംഗിയായി തയ്പിച്ച് കിട്ടുന്നത് കൊല്‍ക്കത്തയിലാണ്.

യൂറോപ്പില്‍

1930കളില്‍ പലപ്പോഴും ബോസ് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലും ജര്‍മ്മനിയിലുമെത്തി. കമ്പിളി സൂട്ടുകളാണ് ഇക്കാലത്ത് ബോസ് ഉപയോഗിച്ചിരുന്നത്. ഭാര്യ എമിലി ഷെങ്കലിനെ ബോസ് പരിചയപ്പെടുന്നത് ഇക്കാലത്താണ്.

ഇന്ത്യന്‍ സൂട്ട് / ഷെര്‍വാണി

യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രകളിലെല്ലാം ബോസ് കറുത്ത ഇന്ത്യന്‍ സൂട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. പോക്കറ്റില്‍ ടൈം മാഗസിന്റെ കവര്‍ ഫോട്ടോ കറുത്ത ഇന്ത്യന്‍ സൂ്ട്ട് ധരിച്ച ബോസ് ആയിരുന്നു.

അഫ്ഗാനിസ്ഥാനില്‍

ബ്രിട്ടീഷ് അധികൃതരുടെ കണ്ണ് വെട്ടിച്ച് ബോസ് കൊല്‍ക്കത്തയില്‍ നിന്ന് രക്ഷപ്പെടുന്നു. പെഷവാറിലെത്തി അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക്. പോഷ്‌തോ എന്നറിയപ്പെടുന്ന അഫ്ഗാനികളുടെ പരമ്പരാഗത വസ്ത്രത്തിലേയ്ക്ക് ബോസ് മാറുന്നു. കമ്പിളി ഓവര്‍കോട്ടുകള്‍, ഷോള്‍, തലപ്പാവ് – ഇവയെല്ലാം.

ഹിറ്റ്‌ലറുമായുള്ള കൂടിക്കാഴ്ച

ബോസിന്റെ പ്രായം 40കളിലെത്തിയിരിക്കുന്നു. പ്രായത്തിനനുസരിച്ച് സൂട്ടിലും മാറ്റം വന്നു. വസ്ത്രധാരണത്തില്‍ ബോസ് കാലാനുസൃതമായ മാറ്റം പ്രകടമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പാശ്ചാത്യ, ഇന്ത്യന്‍ വസ്ത്രങ്ങളിലും മാറ്റം വരുന്നുണ്ട്. പോളണ്ടിലെ വിന്റേജ് ഷോപ്പുകളില്‍ നിന്നാണ് പഴയ യൂറോപ്യന്‍ കോട്ടിന്റെ മോഡലുകള്‍ കിട്ടിയത്. ഗ്ലാസ് ഫ്രെയ്മുകളില്‍ മാറ്റം വന്നു.

ബോസ് ജപ്പാനില്‍

കോട്ടന്‍, ലിനന്‍ വസ്്ത്രങ്ങളാണ് ബോസ് ജപ്പാനില്‍ ഉപയോഗിച്ചിരുന്നത്. താടി വളര്‍ത്തിയിരുന്നു. ജപ്പാന് വളരെ പരിചിതമായ ബാംബു ഫൈബറുകള്‍ ഉപയോഗിച്ചുള്ള കേന്‍ ഹാറ്റുകള്‍ എന്ന വട്ടതൊപ്പികള്‍.

വായനയ്ക്ക്: https://goo.gl/yT6i6N

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍