UPDATES

സിനിമാ വാര്‍ത്തകള്‍

സഞ്ജയ് ദത്തായി രണ്‍ബീര്‍: മേക്ക് ഓവറില്‍ ഞെട്ടി ബോളീവുഡ്

സഞ്ജയ് ദത്തിന്റെ പല കാലങ്ങള്‍ അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയോടെയാണ് രണ്‍ബീര്‍ കയ്യാളുന്നത്

ബോളീവുഡിനെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു എന്ന ചിത്രം. സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങള്‍ പറുന്ന ചിത്രമാണെങ്കിലും നായകനാകുന്നത് സഞ്ജയ് ദത്തല്ല. പകരം രണ്‍ബീര്‍ കപൂര്‍ ആണ്.

രൂപത്തിലും ഭാവത്തിലും അടിമുടി സഞ്ജയ് ദത്തിനെ പകര്‍ത്തുന്ന രണ്‍ബീര്‍ കപൂറിനെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ചിത്രത്തിന് വേണ്ടി രണ്‍ബീര്‍ നടത്തിയിരിക്കുന്ന മേക്ക് ഓവറാണ് ഏവരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്തരത്തില്‍ മേക്ക് ഓവര്‍ സാധ്യമാണോയെന്നാണ് ആരാധകരുടെ ചോദ്യം.

സഞ്ജയ് ദത്തിന്റെ പല കാലങ്ങള്‍ അമ്പരപ്പിക്കുന്ന ഭാവപ്പകര്‍ച്ചയോടെയാണ് രണ്‍ബീര്‍ കയ്യാളുന്നത്. പരേഷ് റാവല്‍, മനീഷ കൊയ്‌രാള, അനുഷ്‌ക ശര്‍മ്മ, സോനം കപൂര്‍, ദിയ മിര്‍സ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സൂപ്പര്‍ഹിറ്റുകളുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയാണ് സഞ്ജു സംവിധാനം ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍