UPDATES

സിനിമാ വാര്‍ത്തകള്‍

രണ്ടാമൂഴം കേസ്: മധ്യസ്ഥനെ നിയോഗിക്കില്ല, ശ്രീകുമാര്‍ മേനോന്‍റെ ആവശ്യം കോടതി തള്ളി

ചിത്രത്തിൽ ഭീമന്റെ റോളിൽ സൂപ്പർ താരം മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു

രണ്ടാമൂഴം കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളി. മധ്യസ്ഥനെ നിയോഗിക്കേണ്ട കാര്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നും കോടതി അറിയിച്ചു. അടുത്ത മാസം ഏഴാം തിയ്യതി കേസ് വീണ്ടും പരിഗണിക്കും. കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതിയിലാണ് കേസ് നടക്കുന്നത്. മധ്യസ്ഥനില്ലാതെ കോടതി നടപടികള്‍ മുനോട്ടുപോകുന്നതോടെ സിനിമ ഇറങ്ങാന്‍ ഇനിയും ഏറെ വൈകുമെന്ന് ഉറപ്പായി.

ഇതിഹാസ നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന‌് എം ടി വാസുദേവൻ നായർ പിന്മാറുന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയുടെ നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നതാണ‌് തിരക്കഥാകൃത്തുകൂടിയായ എം ടിയെ പിന്തിരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സംവിധായകൻ വി എ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട‌് എം ടി കോഴിക്കോട‌് മുൻസിഫ‌് കോടതിയെ സമീപിച്ചു.തിരക്കഥ കൈമാറുമ്പോൾ മുൻകൂറായി കൈപ്പറ്റിയ പണം തിരിച്ചുനൽകാമെന്നും ഹർജിയിൽ പറയുന്നു.

“വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ‌് തിരക്കഥ ഒരുക്കിയത‌്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ലെന്ന തോന്നൽ പിന്മാറ്റത്തിന‌് പ്രധാന കാരണമായി. നാലുവർഷം മുമ്പാണ‌് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത‌്. തുടർന്ന‌് മലയാളം, ഇംഗ്ലീഷ‌് തിരക്കഥകൾ നൽകി. മൂന്നുവർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.” ഹർജിയിൽ പറയുന്നു.

ചിത്രത്തിൽ ഭീമന്റെ റോളിൽ സൂപ്പർ താരം മോഹൻലാലിനെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത‌്’ എന്ന പേരിൽ രണ്ട‌് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ‌് കരുതിയിരുന്നത‌്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമാതാവ‌്.

എന്നാൽ രണ്ടാമുഴം എന്ന സിനിമ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എംടിയെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും, എംടി യെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തുടർന്നാണ് ഒരു മധ്യസ്ഥനെ വെച്ച് ചർച്ച നടത്തണമെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്.

എംടിക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഈ വിധമായതില്‍ മോഹന്‍ലാല്‍ മാപ്പ് ചോദിക്കുമോ? അതോ ബി ആര്‍ ഷെട്ടിയാകുമോ?

നിലപാട് കടുപ്പിച്ച് എം ടി ; ‘രണ്ടാമൂഴം ആര‌് ചെയ്യുമെന്ന കാര്യത്തിൽ തീരുമാനമായില്ല, ഇനി എല്ലാം കോടതിയിൽ’

എംടിയെ നേരില്‍ കാണും; ‘രണ്ടാമൂഴം’ ഉടനെന്ന് ശ്രീകുമാര്‍ മേനോന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍