UPDATES

സിനിമാ വാര്‍ത്തകള്‍

മോഹൻലാലിന്റെ ബിഗ് ബോസ് സ്ക്രിപ്റ്റഡ് പ്രോഗ്രാം, മത്സരാർത്ഥികൾക്കിടയിൽ പക്ഷപാതിത്വം: വെളിപ്പെടുത്തലുമായി ഹിമ ശങ്കർ

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സംപ്രേഷണത്തില്‍ മല്‍സരാര്‍ത്ഥികളോട് പക്ഷപാതിത്വമുണ്ടെന്ന് ഹിമ ശങ്കര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം റേറ്റിംഗുള്ള ടി വി റിയാലിറ്റി ഷോ ഏതാണെന്ന് ചോദിച്ചാല്‍ ബിഗ് ബോസ് എ്ന്ന് മാത്രമേ ഉത്തരം ഉണ്ടാവുകയുള്ളു. ഹിന്ദിയില്‍ നിന്നുമായിരുന്നു ബിഗ് ബോസിന്റെ ആരംഭം. പിന്നീട് തെന്നിന്ത്യയില്‍ മലയാളം ഒഴികെ എല്ലാ ഭാഷകളിലേക്കും എത്തിയിരുന്നു.മലയാളികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്കും എത്തി. സിനിമകളുടെ തിരക്കുകള്‍ക്കിടിയലും മോഹന്‍ലാല്‍ പരിപാടിയുടെ അവതാരകനായി എത്തുന്നു എന്നതായിരുന്നു ഹൈലൈറ്റ്.

സിനിമയില്‍ നിന്ന് മാത്രമല്ല വിവിധ മേഖകളില്‍ പ്രശസ്തരായ 16 പേരെ ഒരു വീട്ടില്‍ 100 ദിവസത്തോളം താമസിപ്പിച്ചാണ് പരിപാടി നടത്തുന്നത്.ഈ ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പുറം ലോകവുമായിട്ടുള്ള ബന്ധം പൂര്‍ണമായും ഒഴിവാക്കിയിരിക്കും. പ്രോഗ്രാം തുടങ്ങി ഓരോ ആഴ്ച കഴിയുമ്പോഴും ഓരോരുത്തരെ പുറത്താക്കും. ഔട്ട് ആവുന്ന മത്സരാര്‍ത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് മത്സരാര്‍ത്ഥികളില്‍ നിന്നും തന്നെയുള്ള രഹസ്യ വോട്ടിംഗ് വഴിയാണ്. അങ്ങനെ വരുന്നവരെ പബ്ലിക് വോട്ടിംഗ് വഴി പുറത്താക്കുന്നത് ജനങ്ങളാണ്.

ബിഗ് ബോസ്സിൽ നിന്നും പുറത്തായ മത്സരാര്ഥികളിൽ ഒരാൾ ആണ് അഭിനേത്രിയും, സ്റ്റേജ് ആർട്ടിസ്റ്റുമായ ഹിമ ശങ്കർ. ഹിമ ശങ്കർ പക്ഷെ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായതിൽ തീർത്തും സന്തോഷവതിയാണെന്ന് പറയുന്നു.സമയം മലയാളം പോർട്ടലിനു അനുവദിച്ച അഭിമുഖത്തിൽ ബിഗ് ബോസ് എന്ന പ്രോഗ്രാം തനിക്കു തികച്ചും ഒരു മോശം അനുഭവമാണെന്ന് ഹിമ വ്യക്തമാക്കുന്നു.

നേരത്തെ പുറത്താക്കപ്പെട്ട ഹിമ വൈല്‍ഡ് എൻട്രിയിലൂടെ വീണ്ടും ബിഗ് ബോസ്സിൽ പ്രവേശിച്ച ശേഷമാണ് ഇപ്പോൾ പുറത്താക്കപ്പെട്ടിരിക്കുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ സംപ്രേഷണത്തില്‍ മല്‍സരാര്‍ത്ഥികളോട് പക്ഷപാതിത്വമുണ്ടെന്ന് ഹിമ ശങ്കര്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഹിമ ഇപ്പോഴും ആ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്. ബിഗ് ബോസ് ഹൗസിനകത്തെ ജീവിതത്തില്‍ നിന്ന് പ്രേക്ഷകരെ കാണിച്ചതില്‍ ഏറെയും തന്റെ നെഗറ്റിവ് ആയ കാര്യങ്ങളായിരുന്നു എന്നാണ് ഹിമയുടെ പരാതി. അതെ സമയം മറ്റു മത്സരാർത്ഥികളുടെ കാര്യത്തിൽ ഇങ്ങനെ ഒരു പ്രവണതയും ഇല്ലെന്നു ഹിമ പറയുന്നു.

കുറ്റം പറഞ്ഞവര്‍ തന്നെ തന്റെ കറിയെ പ്രശംസിച്ചതും പോസിറ്റിവായ നിരവധി കാര്യങ്ങളും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയില്ലെന്നും ഇത് മല്‍സരാര്‍ത്ഥികളെ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കുന്നതിലെ മുന്‍കൂര്‍ നിശ്ചയിച്ച പക്ഷപാതിത്വത്തിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്നും ഹിമ ശങ്കര്‍ ചൂണ്ടി കാട്ടി. ബിഗ് ബോസ് വീട്ടിലെ തന്റെ പ്രധാന എതിരാളിയും മറ്റൊരു മത്സരാർത്ഥി ആയിരുന്ന സാബുമോനോട് ബിഗ് ബോസ് മോഹൻലാലിന് സോഫ്റ്റ് കോർണർ ഉണ്ടോ എന്ന് ഫീൽ ചെയ്യുന്നതായും ഹിമ പറഞ്ഞു.

“ബിഗ്‌ബോസിൽ എന്റെ രണ്ടാഴ്ച കാലം എന്റെ നെഗറ്റിവ് വശങ്ങൾ മാത്രമേ ടെലികാസ്റ് ചെയ്തിട്ടുള്ളു, ആ ഒരു കാലയളവിൽ ഞാനെത്രത്തോളം വിഷമിച്ചിരുന്നു എന്നത് കാണിച്ചിരുന്നില്ല. അതൊരു തീരുമാനിച്ചുറപ്പിച്ച കളിയായിരുന്നു. ബിഗ് ബോസിന് സ്ക്രിപ്റ്റുണ്ട് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല, എന്നാലത് പ്ളേ ചെയ്യുന്നത് ഉള്ളിലല്ല, പുറത്താണ്. ” ഹിമ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍