UPDATES

ട്രെന്‍ഡിങ്ങ്

സംവിധായകന്‍ അജയന്‍ അന്തരിച്ചു

പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് തന്റെ പേര് അനശ്വരമാക്കിയ സംവിധായകന്‍

പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രം കൊണ്ട് തന്നെ മലയാള സിനിമയിലെ മികച്ച സംവിധായകരുടെ നിരയില്‍ സ്ഥാനം നേടിയ അജയന്‍ അന്തരിച്ചു. തോപ്പില്‍ ഭാസിയുടെ മൂത്തമകനാണ്.

അഡയാര്‍ ഫിലിം ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയ ശേഷമാണ് അജയന്‍ സിനിമ രംഗത്തേക്ക് വരുന്നത്. പിതാവ് തോപ്പില്‍ ഭാസിയുടെ സഹായിയാട്ടായിരുന്നു സിനിമയിലേക്കുള്ള വരവ്. കാമറ സഹായായിട്ടായിരുന്നു തുടക്കം. തമിഴില്‍ ഛായാഗ്രാഹകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചില ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയില്‍ ഭരതന്‍, പത്മരാജന്‍, കെ ജി ജോര്‍ജ്, എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു.

1990 ല്‍ ആണ് എം ടി വാസുദേവന്‍ നായരുടെ രചനയില്‍ അജയന്‍ ആദ്യമായി സംവിധായകനാകുന്നത്. പെരുന്തച്ചന്‍ എന്ന ആദ്യ സിനിമ അജയനെ മലയാളത്തിലെ മുന്‍നിരക്കാരനാക്കി. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം പെരുന്തച്ചനിലൂടെ സ്വന്തമാക്കിയ അജയന്‍ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്‌കാരവും നേടി. 1992 ലെ ലോകാര്‍ണോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലിയോപാര്‍ഡ് പുരസ്‌കാരത്തിനും അജയന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. ആദ്യ ചിത്രം വലിയ പേര് നേടിക്കൊടുത്തെങ്കിലും രണ്ടാമതൊരു ചിത്രം സംവിധാനം ചെയ്യാന്‍ അജയന് കഴിഞ്ഞില്ല. എംടിയുടെ തന്നെ രചനയായ മാണിക്യക്കല്ല് സിനിമയാക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും അത് നടന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍