കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്
ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ താരങ്ങളായ അമിത ബച്ചനും ഐശ്വര്യ റായിയും നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരുമിക്കുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കി മണിരത്നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.
ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന് ഒന്നാമന്) കുറിച്ചുള്ള കൃതിയാണ് പൊന്നിയിന്‍ സെല്വന്.
ഏഴ് വര്‍ഷത്തോളമായി മണിരത്നം ഈ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്
എന്നാണ് റിപ്പോർട്ടുകൾ.
2012 ൽ ആരംഭിക്കാനിരുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധികൾ കാരണം നീണ്ടുപോയി. 2008 ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ രാജ് എന്ന ചിത്രത്തിലാണ് ഐശ്വര്യയും ബച്ചനും അവസാനമായി ഒന്നിച്ചഭിനയിച്ചത്.
മണിരത്നം ചിത്രത്തിന്റെ കരാറില്‍ ഐശ്വര്യ ഒപ്പവച്ചെന്നും റിപ്പോര്‍ട്ടുകൾ
ഉണ്ട്. 11 വർഷാങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകരുടെ കാത്തിരിപ്പ്.