UPDATES

സിനിമാ വാര്‍ത്തകള്‍

സൗണ്ട് എഡിറ്റര്‍ എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്ക അംഗമായി റസൂല്‍ പൂക്കുട്ടിയെ തെരഞ്ഞെടുത്തു

ചലച്ചിത്രമേഖലയിലെ സൌണ്ട് എഡിറ്റര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എംപിഎസ്ഇ. ഒരു ഏഷ്യൻ സൗണ്ട്ഡിസൈനര്‍ ആദ്യമായിട്ടാണ് എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്

ഓസ്‍കര്‍ ജേതാവായ റസൂല്‍ പൂക്കുട്ടിയെ മോഷൻ പിക്ചേഴ്സ് സൗണ്ട് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ (എംപിഎസ്ഇ) ബോര്‍ഡ് അംഗമായി തെരഞ്ഞെടുത്തു. എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനും റസൂൽ പൂക്കുട്ടിയാണ്.

എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ സന്തോഷം റസൂല്‍ പൂക്കുട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഇത് ഇന്ത്യൻ സിനിമയ്‍ക്ക് തന്നെ അഭിമാനമാണെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ സൗണ്ട് എഡിറ്റര്‍ എഡിറ്റര്‍മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എംപിഎസ്ഇ. ഒരു ഏഷ്യൻ സൌണ്ട് ഡിസൈനര്‍ ആദ്യമായിട്ടാണ് എംപിഎസ്ഇയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. റസൂല്‍ പൂക്കുട്ടിക്ക് പുറമേ ജെയിംസ് ബര്‍ത്, പെറി ലമാര്‍ക്ക, പോളിറ്റ് വിക്‍ടര്‍ ലിഫ്റ്റണ്‍, ഡേവിഡ് ബാര്‍ബെര്‍, ഗാരെത് മോണ്‍ഗോമേറി, ഡാനിയല്‍ ബ്ലാങ്ക്, മിഗുവേല്‍ അറോജോ, ജെയ്‍മി സ്‍കോട് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

പ്രൈവറ്റ് ഡിക്ടറ്റീവ് എന്ന ചിത്രത്തിലൂടെ ശബ്ദ രൂപ കല്പന ചെയ്തു സിനിമ ഇൻഡസ്ട്രിയിൽ എത്തിയ റസൂൽ പൂക്കുട്ടിയുടെ കരിയറിൽ വലിയ വഴിത്തിരിവ് ആയത് സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ബോളിവുഡ് ചിത്രമാണ്. പിന്നീട് പഴശ്ശി രാജ, എന്തിരൻ തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഡേവിഡ് ബോയൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയർ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ റസൂൽ പൂക്കുട്ടിക്ക് നേടിക്കൊടുത്തത് ഓസ്കാർ ബഹുമതി അടക്കം നിരവധി ലോകോത്തര ബഹുമതികൾ ആണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍