UPDATES

സിനിമാ വാര്‍ത്തകള്‍

ഇതാണ് മോഹൻലാലിന്റെ യഥാർത്ഥ മുഖം: രേവതി

കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്തും ഇതാണോ നീതിയെന്നും രേവതി

താരസംഘടനയായ എഎംഎംഎയുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രേവതി. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമയുടെ നേതാക്കള്‍ ഇന്ന് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് രേവതിയും മറ്റുള്ളവരും അമ്മയ്ക്കും മോഹന്‍ലാലിനുമെതിരെ ആഞ്ഞടിച്ചത്. താന്‍ 35 വര്‍ഷമായി മലയാള സിനിമയില്‍ ഉള്ളയാളാണ്. സംഘടന രൂപീകരിച്ച കാലം മുതല്‍ താന്‍ ഇതില്‍ അംഗമാണ്.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ അമ്മയില്‍ നിന്നും അവര്‍ക്ക് ഒരു പിന്തുണ കിട്ടിയില്ലെന്നും രേവതി പറയുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിക്കൊപ്പമാണ് എഎംഎംഎ നിന്നത്. മോഹന്‍ലാല്‍ തങ്ങളുടെ വ്യക്തിത്വം പോലും അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും രേവതി ആരോപിക്കുന്നു.കുറച്ച് ദിവസം മുമ്പ് മോഹന്‍ലാല്‍ ഞങ്ങളെ നടിമാര്‍ എന്ന് പറഞ്ഞു. ഞങ്ങളുടെ പേര് പോലും പറയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇത് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. ഇതാണ് മോഹന്‍ലാലിന്റെ യഥാര്‍ത്ഥ മുഖമെന്നും രേവതി പറയുന്നു. അമ്മയെ ചോദ്യം ചെയ്തതിന് മനപ്പൂര്‍വം ഞങ്ങളെ അപമാനിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും രേവതി ആരോപിക്കുന്നു. അമ്മയുടെ തുടക്കം മുതല്‍ അംഗമാണെങ്കിലും ഒരുപരിപാടിക്കും വിളിച്ചിട്ടില്ല.

ഡബ്ല്യൂസിസി ഉണ്ടായതുകൊണ്ട് മാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റില്‍ എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളോട് സംസാരിച്ചിരുന്നു. കുറ്റാരോപിതന്‍ സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള്‍ പുറത്തും ഇതാണോ നീതിയെന്നും രേവതി ചോദിക്കുന്നു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്കത്ത് പാര്‍വതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായിച്ചു. പാര്‍വതി, രേവതി, സജിത മഠത്തില്‍, ദീദി ദാമോദരന്‍, റീമ കല്ലിങ്കല്‍ തുടങ്ങിയ നടിമാരാണ് വാര്‍ത്ത സമ്മേളത്തിനെത്തിയത്. പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രങ്ങള്‍ ധരിച്ചാണ് ഇവരെത്തിയിരിക്കുന്നത്.

ദിലീപിന് മുന്നില്‍ മുട്ടിടിച്ച് അമ്മ; മോഹന്‍ലാലിന്റെ ഈ മെയ്‌വഴക്കത്തിന്റെ പേര് നട്ടെല്ലില്ലായ്മയെന്ന്‌

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍