UPDATES

വീഡിയോ

റിമാ ദാസിന്റെ ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’- ന് ഓസ്‌കാര്‍ നോമിനേഷന്‍ / വീഡിയോ

വിവിധ രാജ്യങ്ങളില്‍ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്നും മൂന്ന് ചിത്രങ്ങളാണ് ഓസ്‌കര്‍ പുരസ്‌കാര ഫൈനല്‍ നോമിനേഷനിലേക്ക് എത്തുക

ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ വിദേശ സിനിമാ വിഭാഗത്തിലെ മൂന്നു നോമിനേഷനുകള്‍ക്കായുള്ള മത്സരത്തില്‍ ഇന്ത്യയില്‍ നിന്നും റിമാ ദാസിന്റെ വില്ലേജ് റോക്ക്സ്റ്റാര്‍സും ഇടം നേടി. ഇന്ത്യയിലെ പല ചലച്ചിത്രമേളകളിലും മറ്റ് രാജ്യാന്തര മേളകളിലും ഗംഭീരമായ സ്വീകരണം ലഭിച്ചിട്ടുള്ള വില്ലേജ് റോക്സ്റ്റാര്‍സ് ചെറിയ ബജറ്റില്‍ ഗ്രാമവാസികളെ ഉള്‍പ്പെടുത്തി ചെയ്ത ചിത്രമാണ്.

അസാമിലെ ഒരു ഗ്രാമത്തില്‍ ഒരു കൂട്ടം കുട്ടികള്‍ ഒരു റോക്ക് ബാന്‍ഡ് തുടങ്ങാന്‍ ശ്രമിക്കുന്നതും ഒരു പെണ്‍കുട്ടി പല വെല്ലുവിളികളെ മറികടന്നു സംഗീതമെന്ന തന്റെ സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ കഥ.

ഓസ്‌കര്‍ പുരസ്‌കാരങ്ങളുടെ തൊണ്ണൂറാം പതിപ്പ് 2019 ഫെബ്രുവരി 27-നായിരിക്കും നടക്കുക. പ്രധാനമായും അമേരിക്കന്‍ സിനിമകള്‍ക്ക് നല്‍കി വരുന്ന ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ബെസ്റ്റ് ഫോറിന്‍ ഫിലിം എന്ന വിഭാഗത്തിലാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് മത്സരിക്കാന്‍ സാധിക്കുന്നത്‌.

വിവിധ രാജ്യങ്ങളില്‍ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്നും മൂന്ന് ചിത്രങ്ങളാണ് ഓസ്‌കര്‍ പുരസ്‌കാര ഫൈനല്‍ നോമിനേഷനിലേക്ക് എത്തുക. അതില്‍ നിന്നും ഒരു ചിത്രമായിരിക്കും പുരസ്‌കാരം നേടുക.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍