UPDATES

സിനിമ

ആഷിഖ് അബു പത്മരാജനേക്കാള്‍ താഴെ പ്രിയദര്‍ശനേക്കാള്‍ മുകളില്‍: സനല്‍ കുമാര്‍ ശശിധരന്‍

ഉപകാരസ്മരണയായിട്ടോ ശത്രുതകൊണ്ടോ അല്ലാതെ ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ച് അഭിപ്രായം പറയാനാകില്ലേ?

മലയാളത്തിലെ ആദ്യ പൊളിറ്റിക്കലി വിജിലന്റ് സിനിമയാണ് മായാനദിയെന്നും പത്മരാജന്റെ തൂവാനത്തുമ്പികള്‍ക്ക് താഴെയും പ്രിയദര്‍ശന്റെ സിനിമകള്‍ക്ക് മുകളിലുമാണ് അതിന് സ്ഥാനമെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഇന്നത്തെ മലയാളി മനസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സസൂക്ഷ്മം കൊത്തിയെടുത്ത സിനിമയാണ് മായാനദിയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം പത്മരാജന് ഇല്ലാതെ പോയതും ആഷിഖ് അബു പെട്ടുപോയതുമായ സംഗതിയുടെ പേരാണ് പൊളിറ്റിക്കല്‍ കറക്ടനസ് എന്നും സനല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇത്രയ്ക്ക് പൊളിറ്റിക്കല്‍ കറക്റ്റിനസിന്റെ ആവശ്യമുണ്ടോ എന്നും സനല്‍ കുമാര്‍ ചോദിക്കുന്നു ഈ സിനിമ മലയാള വാണിജ്യ സിനിമയ്ക്കു അവശ്യ സിനിമയാണെന്നും സനല്‍ പറഞ്ഞു.

മായാനദിയെക്കുറിച്ച് സനല്‍ ഫേസ്ബുക്കിലിട്ട മൂന്നാമത്തെ പോസ്റ്റായിരുന്നു. ചില സിനിമകള്‍ നെഞ്ചില്‍ വെടിയുണ്ടകൊണ്ട പോലെയാണെന്നും നല്ല വാണിജ്യ സിനിമയുടെ അടിസ്ഥാന വസ്തു നല്ല കഥയും ക്ലൈമാക്‌സുമാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നു മായാനദിയെന്നുമാണ് സനല്‍ ചിത്രത്തെക്കുറിച്ച് ആദ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. മലയാള സിനിമ മാറ്റത്തിന്റെ വഴിയിലാണെന്നും ആഷിഖും ശ്യാമും ദിലീഷും വലിയ കയ്യടി അര്‍ഹിക്കുന്നുവെന്നും സനല്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം സനല്‍ മായാനദിയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് ഉപകാരസ്മരണയായിട്ടാണെന്നാണ് ഉണ്ണികൃഷ്ണന്‍ വൈക്കം എന്നയാള്‍ ഇതിന് കമന്റിട്ടിരുന്നു. ഇതിന് മറ്റൊരു പോസ്റ്റിലൂടെ സനല്‍ കുമാര്‍ മറുപടി നല്‍കുന്നുമുണ്ട്. ഉപകാരസ്മരണയായിട്ടോ ശത്രുതകൊണ്ടോ അല്ലാതെ ഇവിടെ ആര്‍ക്കും മറ്റൊരാളുടെ സിനിമയെക്കുറിച്ച് അഭിപ്രായം പറയാനാകില്ലേയെന്നാണ് സനല്‍ ചോദിക്കുന്നത്. താന്‍ ഉപകാരസ്മരണയായാണ് നല്ല വാക്കുകള്‍ പറഞ്ഞതെന്ന് പറഞ്ഞവര്‍ ഇക്കാര്യത്തില്‍ ഭയങ്കര ആത്മവിശ്വാസമുള്ളവരാണെന്ന് തോന്നുന്നുവെന്നും സനല്‍ ചൂണ്ടിക്കാട്ടുന്നു. ആഷിഖ് അബുവിന് ഇഷ്ടമുള്ള ഒരാളെക്കുറിച്ച് നല്ലതല്ലാത്ത ഒരു അഭിപ്രായം താന്‍ പറഞ്ഞപ്പോള്‍ തന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പറഞ്ഞയാളാണ് ആഷിഖെന്നും സനല്‍ വ്യക്തമാക്കുന്നു. അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് ഇത്രമാത്രമേയുള്ളൂവെന്നും സനല്‍ പരിഹസിക്കുന്നു. സനലിന്റെ ഫേസ്ബുക്ക് പോസ്റ്റുളുടെ പൂര്‍ണരൂപം താഴെ.

ആഷിക്ക് അബുവിന് ഒരു കത്ത് (മായാനദി കാണാത്ത ഒരു പ്രേക്ഷക/അമ്മ/സ്ത്രീ)

‘മായാനദിയെകുറിച്ച് ഇനിയും എഴുതിയാല്‍ ആളുകള്‍ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ട്. പക്ഷെ ചാകാന്‍ അത്ര പേടിയില്ലാത്തത്‌കൊണ്ട് ഇനിയും എഴുതും. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്ന് അതിനെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ മലയാളി മാസ്മനസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സസൂഷ്മം കൊത്തിയെടുത്ത സിനിമ. അതൊരു കലാശില്പം എന്ന നിലയില്‍ എവിടെ എന്ന് ചോദിച്ചാല്‍ പദ്മരാജന്റെ തൂവാനത്തുമ്പികള്‍ക്കും താഴെ പ്രിയദര്‍ശന്റെ ചിത്രത്തിനും മുകളില്‍ എന്നാണ് പറയാന്‍ തോന്നുന്നത്. (എന്റെ അഭിപ്രായമാണ്. അത്രമാത്രം വിലകല്പിച്ചാല്‍ മതി) പക്ഷെ വാണിജ്യ സിനിമ എന്ന കലാരൂപം പുരുഷാരത്തെ എങ്ങനെയൊക്കെ വാര്‍ത്തെടുക്കാന്‍ കെല്പുള്ളതാണ് എന്ന ഉറച്ച ധാരണയുടെയും തങ്ങള്‍ അത്തരം ഒരു വാര്‍ത്തെടുക്കല്‍ നടത്തുമ്പോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ നടത്തില്ല എന്ന ഉത്തമ ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും എത്തിചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നാം ഇപ്പോള്‍ കാണുന്ന ഈ മനോജ്ജ്ഞ സിനിമ ഉണ്ടായിട്ടുള്ളതെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഇത്രേം പൊളിറ്റിക്കല്‍ കറക്ട്‌നെസ് നമുക്ക് വേണോ? അത് കലയെ കൊല്ലില്ലേ. നിങ്ങള്‍ ചോദിച്ചെക്കാം വാണിജ്യ സിനിമയില്‍ കല ഉണ്ടോ എന്ന്. Yes. വാണിജ്യ സിനിമയും വില്‍ക്കുന്നത് കല തന്നെയാണ്. പദ്മരാജന് ഇല്ലാതെ പോയതും ആഷിഖ് അബു പെട്ടുപോയതുമായ സംഗതിയുടെ പേരാണ് deliberate attempt of being politically correct. നല്ലതാണോ? അല്ല! വേണ്ടതാണോ? അതെ! നിറയെ അച്ചാര്‍ കുടിച്ച് വശായിരിക്കുന്ന ഈ അവസ്ഥയിലും ഞാന്‍ പറയും ഈ സിനിമ മലയാള വാണിജ്യ സിനിമയ്ക്കു അവശ്യ സിനിമയാണ്. തിയേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍… നഷ്ടം അയാള്‍ക്കല്ല കേരളമേ നിനക്കു.. പക്ഷെ ആഷിഖ്.. Dont bother about being politically correct! You are an artist! Fuck political correctness- Ummaah’.

‘ചില സിനിമകള്‍ നെഞ്ചില്‍ വെടികൊണ്ടപോലെയാണ് കണ്ടിറങ്ങാന്‍ കഴിയുക. ഓര്‍ക്കാപ്പുറത്തല്ലെങ്കിലും ഹൃദയത്തില്‍ തറച്ച ആ ഉണ്ട ഏറെനാള്‍ കൊല്ലാതെ കൊല്ലും. നല്ല വാണിജ്യ സിനിമയുടെ അടിസ്ഥാനവസ്തു നല്ല കഥയും ക്‌ളൈമാക്‌സുമാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നു മായാനദി. മലയാളസിനിമ മാറ്റത്തിന്റെ വഴിയിലാണ്. നല്ല സന്തോഷം തോന്നുന്നു. ആഷിഖും ശ്യാമും ദിലീഷും വലിയ കയ്യടി അര്‍ഹിക്കുന്നു’.

‘മായാനദിയെ കുറിച്ച് ഞാനിട്ട പോസ്റ്റും അതിനടിയില്‍ ആദ്യം വീണ കമെന്റും അതില്‍ ലൈക്കടിച്ചിരിക്കുന്ന മഹാന്മാരായ സുഹൃത്തുക്കളുമാണ്. ആര്‍ക്കെങ്കിലും ഉപകാരസ്മരണയായിട്ടോ അല്ലെങ്കില്‍ ശത്രുതകൊണ്ടോ അല്ലാതെ ഭൂമി മലയാളത്തില്‍ ആരും അവനവനെ കുറിച്ചല്ലാതെ മറ്റൊരാളിന്റെ ചെയ്തിയെക്കുറിച്ച് ഒരുവാക്കും പറയില്ല എന്ന് ഭയങ്കര ആത്മവിശ്വാസമുള്ള ചേട്ടന്മാരാണെന്ന് തോന്നുന്നു. ആഷിഖ് അബു ആണെങ്കില്‍ പുള്ളിക്ക് ഇഷ്ടമുള്ള ഒരാളെക്കുറിച്ച് നല്ലതല്ലാത്ത ഒരഭിപ്രായം ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ സര്‍ട്ടിഫിക്കറ്റു വേണ്ടാന്ന് നിരസിച്ച ആളും. എന്താ അല്ലെ! അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നമ്മുടെ അഭിജ്ഞാന ശാകുന്തളം’.

പ്രേമം കൊണ്ട് കര കവിയുന്ന നദികള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍