UPDATES

സിനിമാ വാര്‍ത്തകള്‍

വാ തുറക്കാൻ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളൂ, അതുകൊണ്ടാണ് റിമയോടു തന്നെ പറയുന്നത്-ശാരദക്കുട്ടി

അമ്മയിൽ കുടുങ്ങിപ്പോയ നിര്‍ഭാഗ്യവതികള്‍ക്ക് വേണ്ടിയും WCC പോരാടണം

ദിലീപിനെ താര സംഘടന അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട ചർച്ചകളിൽ റിമ കല്ലിങ്കലിനും ഡബ്ലിയു. സി. സിക്കും പിന്തുണയും, ഉപദേശവുമായി എഴുത്തുകാരി ശാരദക്കുട്ടി. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവർ മലയാള സിനിമയിലെ സ്ത്രീപക്ഷ കൂട്ടായ്മയ്ക്ക് മുന്നിൽ ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചത്.

“സിനിമയില്ലെങ്കിലും തന്റേടത്തോടെ ജീവിക്കാൻ ആവശ്യമായ വിദ്യാഭ്യാസവും പൊതുബോധവും ജീവിത സാഹചര്യങ്ങളും ഉള്ള താരങ്ങൾക്ക് അമ്മ പോലൊരു പ്രബല സംഘടനയെ വെല്ലുവിളിക്കാം. തള്ളിപ്പറയാം എന്നാൽ അമ്മയിലെ പുരുഷാധികാര ലോകത്തുപെട്ടു പോയ, പുറത്തിറങ്ങിയാൽ മറ്റുവഴികളില്ലാത്ത ഒരുപാടു കലാകാരികൾ നിവൃത്തികേടിന്റെ പേരിൽ കുടുങ്ങി കിടപ്പുണ്ട്, അവരെ കൂടി പരിഗണിക്കാനും, മുന്നോട്ടു നയിക്കാനും വുമൺ ഇൻ സിനിമ കളക്ടീവ് പോലെ ഉള്ള സംഘടനയ്ക്ക് കഴിയണം,” അവർ പറഞ്ഞു.

“ഇതിനു മുൻപും ഞാൻ ജീവിച്ചിട്ടുണ്ട്, ഇനിയും ഞാൻ ജീവിക്കും” എന്ന റിമ കല്ലിങ്കലിന്റെ ധീരതയെ ശാരദക്കുട്ടി അഭിനന്ദിച്ചു. എന്നാൽ ലളിതാംബിക അന്തർജനത്തിന്റെ ചരിത്രം ഈ അവസരത്തിൽ ശാരദക്കുട്ടി ഓർമിപ്പിച്ചു. അവർ ശബ്ദിച്ചത് തനിക്കു വേണ്ടിയായിരുന്നില്ല ഇരുട്ടിൽ കുടുങ്ങിപ്പോയ അനേകം സഹജീവികൾക്കു വേണ്ടിയായിരുന്നു. അന്തർജനത്തിന് എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും അവർ പോരാടിയത് ചുറ്റുമുള്ള നിർഭാഗ്യവതികൾക്കു വേണ്ടിയാണ്. അത് മാതൃകയാക്കാൻ റീമയെ പോലെയുള്ളവർക്ക് കഴിയണം എന്ന് 1948 ൽ തൊഴിൽ കേന്ദ്രത്തിലേക്ക് എന്ന നാടകമെഴുതി അവതരിപ്പിച്ചതും അതുണ്ടാക്കിയ കോളിളക്കങ്ങളും പ്രതിപാദിച്ചു കൊണ്ട് അവർ പറഞ്ഞു.

“ഡബ്ലി യു സി യിലുള്ളവർ ചരിത്രബോധത്തോടെ ഉണർന്നു പ്രവർത്തിക്കേണ്ട ഘട്ടമാണിത്. പൊതുസമൂഹത്തിന്റെ വലിയ പിന്തുണ നിങ്ങൾക്കുണ്ടാകും. അമ്മയിൽ കുടുങ്ങിപ്പോയ സ്ത്രീകൾ ആഘോഷിക്കുന്നത് അവരുടെ നിസ്സഹായതകളെയാണ്. കുലീന കുടുംബസ്ത്രീകൾ തങ്ങളുടെ ഗതികേടുകൾക്കു മേൽ അനുസരണയുടെയും അച്ചടക്കത്തിന്റെയും പാതിവ്രത്യത്തിന്റെയും കള്ളക്കരിമ്പടം എടുത്തു ചുറ്റുന്നതു പോലെയാണത്. അതിനുള്ളിൽ അവർക്കു ശ്വാസം മുട്ടുന്നുണ്ട്. ‘ഒരു ചരിത്ര ദൗത്യത്തിനുള്ള സന്ദർഭമാണിത്. ആയിരക്കണക്കിനു സ്ത്രീകൾ അടിമകളായിരിക്കുമ്പോൾ ഞാൻ ഞാൻ എന്ന തന്റേടത്തിന് അർഥമില്ലാതാകുന്നു.” ഇത്രയും പറഞ്ഞു കൊണ്ട് വാ തുറക്കാൻ ധൈര്യമുള്ളവരോട് പറഞ്ഞിട്ടേ കാര്യമുള്ളു എന്നതു കൊണ്ടാണ് റിമ കല്ലിങ്കലിനോടു തന്നെ പറയുന്നത് എന്ന ആമുഖത്തിൽ ആരംഭിച്ച തന്റെ കുറിപ്പിന് വിരാമമിട്ടു.

നിലവാരത്തകര്‍ച്ച സൂക്ഷിക്കുന്നവരോട് എന്തു ചര്‍ച്ച? അമ്മയുടെ സെറ്റപ്പ് അതാണ്-റിമ കല്ലിങ്കല്‍

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

എമ്മ സ്റ്റോണ്‍ പറഞ്ഞതും റിമ കല്ലിങ്കല്‍ പറയുന്നതും

നളിനി ജമീല പറഞ്ഞ അതേ ‘സെക്‌സ് കള്ളന്മാര്‍’ റിമയെ തേടി വന്നിരിക്കുന്നു

ജനപ്രിയ നായകനു വേണ്ടി ജനപ്രിയ നായകനാല്‍ എഴുതപ്പെട്ട ഒരു തിരക്കഥ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍