UPDATES

സിനിമാ വാര്‍ത്തകള്‍

വിജയ് ചിത്രം ‘സർക്കാർ’ റിലീസിന് മുമ്പേ വിവാദത്തില്‍ :തിരക്കഥ മോഷണമെന്ന് വരുൺ രാജേന്ദ്രൻ

മുരുകദാസിനെതിരെ കോപ്പിയടി ആരോപണ ഇതാദ്യമായല്ല. 2004 ല്‍ പുറത്തിറക്കിയ ഗജനി എന്ന സിനിമക്ക് ക്രിസ്റ്റഫര്‍ നോളന്റെ മെമെന്റോ എന്ന ഹോളിവുഡ് സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിജയ് തന്നെ അഭിനയിച്ച മുരുകദാസിന്റെ മറ്റൊരു ചിത്രമായ കത്തിക്കെതിരെ മിഞ്ജുര്‍ ഗോപി എന്ന എഴുത്തുകാരനും രംഗത്ത് വന്നിരുന്നു.

വിജയ് ചിത്രം ‘സര്‍ക്കാര്‍’ നെതിരെ കഥാമോഷണ ആരോപണവുമായി തിരക്കഥാകൃത്ത് വരുണ്‍ രാജേന്ദ്രന്‍ രംഗത്ത്. 2007 ല്‍ പുറത്തിറങ്ങിയ സെങ്കോല്‍ എന്ന താന്‍ സംവിധാനം ചെയ്ത സിനിമയുമായി ‘സര്‍ക്കാരി’ന് സാമ്യമുണ്ടെന്നാണ് വരുണ്‍ രാജേന്ദ്രന്‍ ആരോപിക്കുന്നത്.
സര്‍ക്കാരിന്റെ തിരക്കഥാകൃത്ത് മുരുകദാസിനെതിരെ വരുണ്‍ രാജേന്ദ്രന്‍ ഇക്കാര്യം ചൂണ്ടി കാണിച്ച് തെന്നിന്ത്യന്‍ ചലചിത്ര എഴുത്തുകാരുടെ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. പരാതി അന്വേഷിച്ച അസോസിയേഷന്‍ ഇരു തിരക്കഥയ്ക്കും സാമ്യമുണ്ടെന്ന് കണ്ടെത്തി. അതേസമയം സിനിമയുടെ സഹ തിരക്കഥാകൃത്തായി വരുണ്‍ രാജേന്ദ്രനെ അംഗീകരിക്കണമെന്ന അസോസിയേഷന്‍ പ്രസിഡന്റും സംവിധായകനുമായ ഭാഗ്യരാജിന്റെ നിര്‍ദേശം മുരുകദാസ് തള്ളി. കഥാമോഷണക്കേസ് 30ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

‘സര്‍ക്കാരി’ന്റെ തിരക്കഥ വായിക്കാതെയും സിനിമ കാണാതെയും എങ്ങനെ തിരക്കഥ മോഷ്ടിക്കപ്പെട്ടതാണെന്ന് അസോസിയേഷന്‍ കണ്ടെത്തിയെന്ന് മുരുകദാസ് പ്രതികരിച്ചു. പ്രമുഖ തമിഴ്, മലയാളം സാഹിത്യകാരന്‍ ജയമോഹനും മുരുകദാസ്സും ചേര്‍ന്നാണ് ‘സര്‍ക്കാരി’ന്റെ തിരക്കഥ ഒരുക്കിയത്. വിഖ്യാത നടന്‍ ശിവാജി ഗണേശന് വോട്ട്‌ചെയ്യാനുള്ള അവകാശം നിഷേധിച്ച സംഭവത്തില്‍നിന്നാണ് സിനിമയുടെ ഇതിവൃത്തം കണ്ടെത്തിയതെന്ന് ജയമോഹന്‍ ബ്ലോഗിലൂടെ അറിയിക്കുന്നത്.

ഒന്നരമാസത്തോളം നീണ്ട നിരന്തരമായ ചര്‍ച്ചയിലൂടെയാണ് സിനിമയുടെ കഥ രൂപപ്പെടുത്തിയത്. നായകന് വോട്ടവകാശം നിഷേധിക്കപ്പെടുന്നു. ഇതിനോട് അയാള്‍ എങ്ങനെ പ്രതികരിക്കുന്നു അതാണ് സിനിമ പറയുന്നത്. ഈ കഥാസഹാചര്യത്തില്‍നിന്നും നാല് സമ്പൂര്‍ണ സിനിമാ കഥകള്‍ താനൊരുക്കി. എല്ലാത്തില്‍നിന്നുമുള്ള സാരാംശം ഉള്‍പ്പെടുത്തിയാണ് അന്തിമ സിനിമ ഒരുക്കിയത്. വാണിജ്യ സിനിമയുടെ സ്ഥിരം ചട്ടക്കൂട്ടിലൂടെ കഥ പറയേണ്ടിവരുമ്പോള്‍ എല്ലായ്‌പ്പോഴും നായകനും വില്ലനും തമ്മിലുള്ള പോരാട്ടമായി അതു മറുമെന്നും ‘സര്‍ക്കാരി’ന്റെ തിരക്കഥയെ കുറിച്ച് അത്തരത്തിലുള്ള താരതമ്യമാണ് നടക്കുന്നതെന്നും ജയമോഹന്‍ ബ്ലോഗില്‍ കുറിച്ചു.

ചിത്രം കേരളത്തിലും വ്യാപക റിലീസിന് തയ്യാറെടുക്കുകയാണ്. റിലീസ് ദിനത്തില്‍ 1700 പ്രദര്‍ശനം എന്ന നിവിന്‍പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ റെക്കോഡ് കേരളത്തില്‍ ‘സര്‍ക്കാര്‍’ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മുരുകദാസിനെതിരെ കോപ്പിയടി ആരോപണ ഇതാദ്യമായല്ല. 2004 ല്‍ പുറത്തിറക്കിയ ഗജനി എന്ന സിനിമക്ക് ക്രിസ്റ്റഫര്‍ നോളന്റെ മെമെന്റോ എന്ന ഹോളിവുഡ് സിനിമയുമായി സാമ്യമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വിജയ് തന്നെ അഭിനയിച്ച മുരുകദാസിന്റെ മറ്റൊരു ചിത്രമായ കത്തിക്കെതിരെ മിഞ്ജുര്‍ ഗോപി എന്ന എഴുത്തുകാരനും രംഗത്ത് വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍