UPDATES

വായിച്ചോ‌

സത്യജിത്ത് റേയും മൃണാള്‍ സെന്നും: മുപ്പത് വര്‍ഷം നീണ്ട വാക്‌പോര്, പിന്നെ സിനിമയും

കല്‍ക്കട്ടയിലെ സിനിമ പ്രേമികളും നിരൂപകരും പങ്കുവച്ചിരുന്ന ഒരു തമാശയുണ്ട് – റേയ്ക്കും സെന്നിനും രണ്ട് കാര്യങ്ങളിലേ സാമ്യമുള്ളൂ – ഉയരത്തിലും നിറത്തിലും.

സത്യജിത്ത് റേ അന്തരിക്കുന്നത് 1992 ഏപ്രില്‍ 23നാണ്. സത്യജിത്ത് റേയും മൃണാള്‍ സെന്നും തമ്മില്‍ മൂന്ന് പതിറ്റാണ്ട് കാലം നീണ്ട വാക്‌പോരും ശീതയുദ്ധവും അവസാനിച്ചതും ഇതേ വര്‍ഷമാണ്. റേയുടെ ഫ്രെയ്മുകള്‍ എന്നെന്നേക്കുമായി ഇല്ലാതാവുകയാണ് എന്ന് മൃണാള്‍ സെന്‍ തിരിച്ചറിഞ്ഞു. തനിക്ക് മത്സരിക്കാന്‍ പ്രചോദിപ്പിക്കാന്‍, വെല്ലുവിളിക്കാന്‍ ഇനി ആരും തന്റെ തലമുറയില്‍ ബാക്കിയില്ല എന്ന സത്യം. റേയുടെ അസുഖ വിവരം അറിഞ്ഞത് മുതല്‍ സെന്‍ കുടുംബം റേയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. റേ മരിക്കുന്നതിന് മുമ്പുള്ള പത്ത് വര്‍ഷക്കാലത്തില്‍ ഏറെ അഭിപ്രായ ഭിന്നകള്‍ക്കിടയിലും ഇരുവരും പല വേദികളിലും സഹകരിച്ചു. സെമിനാറുകളിലും കമ്മിറ്റികളിലും മറ്റും ഒരുമിച്ച് വന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ എല്ലായ്‌പ്പോളും ഒരു അകല്‍ച്ചയും ഔപചാരികതയും നിലനിന്നിരുന്നു.

എന്നാല്‍ 1991 ജൂണില്‍ മൃണാള്‍ സെന്നിനെ ആക്രമിച്ചുകൊണ്ടുള്ള സത്യജിത്ത് റേയുടെ ഒരു കത്ത് വിവാദമായി. ഒരു സുഹൃത്തിനയച്ച സ്വകാര്യ കത്തായിരുന്നു ഇത്. നിരൂപകന്‍ ചിദാനന്ദ ദാസ് ഗുപ്തയ്ക്ക് അയച്ച കത്ത്. റേയുടെ അനുവാദമില്ലാതെ ഒരു പ്രമുഖ ദേശീയ പത്രം ഇത് ചോര്‍ത്തി പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന് സ്‌ക്രോള്‍ പറയുന്നു. മൃണാള്‍ അടക്കം അവര്‍ക്കാര്‍ക്കും കഥ പറയേണ്ടത് എങ്ങനെ എന്ന് അറിയില്ല എന്ന് റേ കത്തില്‍ പറഞ്ഞിരുന്നു. ഈസമയം റേ ശയ്യാവലംബിയും അസുഖബാധിതനുമായിരുന്നു. അതുകൊണ്ട് തന്നെ സെന്‍ ഇതിന് മറപടി നല്‍കാതെ അവഗണിച്ചു. റേയ്ക്ക് മരുന്നുകള്‍ മാത്രമല്ല, മാനസികമായ സ്വസ്ഥതയും ആവശ്യമായ സമയമാണ്. അതുകൊണ്ട് ഞാന്‍ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല എന്നാണ് സെന്‍ പത്രക്കാരോട് പറഞ്ഞത്.

എന്നാല്‍ റേ അസുഖബാധിതനാകുന്നതിന് മുമ്പ് ഇങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. ഉരുളയ്ക്ക് ഉപ്പേരി പോലെ അങ്ങോട്ടുമിങ്ങോട്ടും ആരോപണങ്ങളും മറുപടികളും തുടര്‍ന്നുപോന്നു. സത്യജിത് റേ ഒരു വലിയ ബ്യൂറോക്രാറ്റിനെ പോലെയാണെന്നു ബ്യൂറോക്രസിയുടെ എല്ലാ മോശം സ്വഭാവങ്ങളും പ്രകടിപ്പിക്കുന്നയാളാണ് എന്നും സെന്‍ കുറ്റപ്പെടുത്തിയിരുന്നു. 1965ല്‍ സെന്നിന്റെ ആകാശ് കുസും എന്ന സിനിമ പുറത്തിറങ്ങിയപ്പോള്‍ നായകകഥാപാത്രമായ സൗമിത്ര ചാറ്റര്‍ജിയുടെ അജോയിയെ സെന്‍ അവതരിപ്പിച്ച രീതി സംബന്ധിച്ചാണ് രൂക്ഷ വിമര്‍ശനമുയര്‍ന്നത്. അസാധ്യമായ സ്വപ്‌നങ്ങള്‍ കാണുന്ന ഒരാളായാണ് അജോയിയെ സെന്‍ അവതരിപ്പിച്ചത്. സ്വപ്‌നങ്ങള്‍ കൊണ്ട് മാത്രം സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാം എന്ന് കരുതിയ ഒരു സ്വപ്‌നജീവി. ഈ ഘട്ടത്തില്‍ സത്യജിത്ത് റേയും ചര്‍ച്ചയില്‍ ഇടപെട്ടു. താന്‍ ചര്‍ച്ചയില്‍ ഇടപെടാന്‍ പോവുകയാണെന്നും പോവുകയാണെന്നും ഒന്നും തോന്നരുതെന്നും റേ മൃണാള്‍ സെന്നിനോട് പറഞ്ഞു. എന്നാല്‍ റേയുടെ വിലയിരുത്തലുകള്‍ ആകാശ് കുസുമിന് എതിരായ കടന്നാക്രമണമായി മാറി.

കല്‍ക്കട്ടയിലെ സിനിമ പ്രേമികളും നിരൂപകരും പങ്കുവച്ചിരുന്ന ഒരു തമാശയുണ്ട് – റേയ്ക്കും സെന്നിനും രണ്ട് കാര്യങ്ങളിലേ സാമ്യമുള്ളൂ – ഉയരത്തിലും നിറത്തിലും. സാമൂഹ്യപ്രതിബദ്ധതയും പ്രതികരണശേഷിയുമുള്ള കലാകാരന്മാര്‍ എന്ന നിലയില്‍ റേയും സെന്നും സമകാലീന സംഭവങ്ങളോട് സിനിമകളിലൂടെ ശക്തമായി പ്രതികരിച്ചു. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ രീതികളിലാണ അവരുടെ ഇത്തരം വിഷയങ്ങളിലെ സിനിമകള്‍ സാക്ഷാത്കരിക്കപ്പെട്ടത്. സമാനമായ പ്രമേയങ്ങള്‍ വന്ന സെന്‍, റേ ചിത്രങ്ങള്‍ നോക്കിയാല്‍ സെന്നിന്റെ പുനശ്ച്ക,
റേയുടെ മഹാനഗര്‍ എന്നിവ. റേയുടെ പ്രതിധ്വനിയും സെന്നിന്റെ ഇന്റര്‍വ്യൂവും യുവാക്കളുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത്. സെന്നിന്റെ ബൈഷേ ശ്രാബണും റേയുടെ ആശാനി സങ്കേതും 1943ലെ ബംഗാള്‍ ക്ഷാമമാണ് പറഞ്ഞത്. സെന്നിന്റെ കോറസും റേയുടെ ഹീരക് രാജാര്‍ ദേശേയും അധികാരികളുടെ അപ്രമാദിത്വ മനോഭാവങ്ങള്‍ ചര്‍ച്ച ചെയ്തു. അതേസമയം ഏറെ അഭിപ്രായ ഭിന്നകള്‍ക്കിടയിലും ഒരു ഘട്ടത്തില്‍ അവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു.

വായനയ്ക്ക്: https://goo.gl/dfpyAN

‘കയ്യൂര്‍ സിനിമ’ സ്വപ്‌നം മാത്രമാണ്; മൃണാള്‍ സെന്‍ ചിരസ്മരണയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍