UPDATES

സിനിമാ വാര്‍ത്തകള്‍

എന്റെ സിനിമ വര്‍ഗീയ വാദികള്‍ കാണണ്ട: ഭയപ്പെടുത്താന്‍ നോക്കരുതെന്നും നടന്‍ ബിനീഷ് ബാസ്റ്റിന്‍

എന്റെ സിനിമ വര്‍ഗീയ വാദികള്‍ കാണണ്ട, അത്തരത്തില്‍ സമ്പാദിക്കുന്ന പണവും എനിക്ക് വേണ്ട, അധ്വാനിച്ചാണ് ഞാന്‍ ജീവിക്കുന്നത് പേടിപ്പിക്കാന്‍ നോക്കരുത്

ആര്‍.എസ്.എസിന്റെ വര്‍ഗീയതയെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും നില നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും കെ സുധാകരന്‍ കോണ്‍ഗ്രസ്സിനെ നയിക്കണം എന്നുമുള്ള നടന്‍ ബിനീഷ് ബാസ്റ്റിന്റെ പോസ്റ്റിനു താഴെ സംഘപരിവാര്‍ ഭീഷണി. ‘താങ്കളുടെ പടം ഇനി സഖാക്കള്‍ മാത്രമേ കാണു’ എന്നായിരുന്നു ഭീഷണി. യാതൊരു കുലുക്കവും ഇല്ലാതെ ബിനീഷ് മറുപടി പറഞ്ഞു. ‘എന്റെ സിനിമ വര്‍ഗീയ വാദികള്‍ കാണണ്ട, അത്തരത്തില്‍ സമ്പാദിക്കുന്ന പണവും എനിക്ക് വേണ്ട, അധ്വാനിച്ചാണ് ഞാന്‍ ജീവിക്കുന്നത് പേടിപ്പിക്കാന്‍ നോക്കരുത്’. വന്‍ സ്വീകാര്യതയാണ് ബിനീഷിന്റെ കമന്റിന് സോഷ്യല്‍ മീഡിയ നല്‍കിയത്.

ബോഡി ബില്‍ഡിംഗിന് പോയപ്പോള്‍ സമ്മാനമായി ലഭിച്ചതാണ് ബിനീഷിന് സിനിമ ലോകത്തേക്കുള്ള എന്‍ട്രി. 2005ല്‍ മിസ്റ്റര്‍ എറണാകുളം ആകുന്നവര്‍ക്ക് റാഫി മെക്കാര്‍ട്ടിന്റെ പാണ്ടിപ്പട എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടായിരുന്നു. അങ്ങനെയാണ് അഭിനയ രംഗത്തേക്ക് ബാസ്റ്റിന്റെ കടന്നുവരവ്. ദിലീപ് നായകനായ പാണ്ടിപ്പടയിലൂടെയായിരുന്നു ബിനീഷിന്റെ വെള്ളിത്തിരയിലേക്കുള്ള രംഗപ്രവേശം. തുടര്‍ന്ന് പോക്കിരിരാജ, പാസഞ്ചര്‍, അണ്ണന്‍തമ്പി, എയ്ഞ്ചല്‍ ജോണ്‍, ഹോളിവുഡ് ചിത്രമായ ഡാം 999 തുടങ്ങി 80 ഓളം ചിത്രങ്ങളില്‍ ഗുണ്ടയായി അഭിനയിച്ചു. ഈ സിനിമകളിലെല്ലാം പേരില്ലാത്ത ഗുണ്ടയായാണ് ബാസ്റ്റിന്‍ അഭിനയിച്ചിരുന്നത്. പൃഥിരാജ് നായകനായ പാവാട മുതല്‍ അറിയപ്പെടുന്ന വേഷങ്ങളില്‍ ബിനീഷ് അഭിനയിക്കാന്‍ തുടങ്ങി. നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ മട്ടാഞ്ചേരി മാര്‍ട്ടിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയിലും ചെറുതാണെങ്കിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച നടനാണ് ബിനീഷ്.

നേരത്തെ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായും ബിനീഷ് ബാസ്റ്റിന്‍ രംഗത്തെത്തിയിരുന്നു. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് വെള്ള വസ്ത്രം ധരിച്ച മാലാഖമാര്‍ക്ക് നല്‍കും എന്ന ഫെയ്‌സ്ബുക് പോസ്റ്റ് ആണ് ബിനീഷിനെ സോഷ്യല്‍ മീഡിയയില്‍ പ്രമുഖന്‍ ആക്കിയത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍