UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിനിമ-സീരിയല്‍ നടന്‍ കൊല്ലം ജി. കൃഷ്ണപിള്ള അന്തരിച്ചു

അഴിമുഖം പ്രതിനിധി

സിനിമ-സീരിയല്‍ നടന്‍ ജി. കൃഷ്ണപിള്ള (80) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മകള്‍ ഉഷാകുമാരിയുടെ ഓയൂരിലെ വീട്ടില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച രാത്രി എട്ടിന് മുളങ്കാടകം പൊതുശ്മശാനത്തില്‍ വച്ച് നടക്കും.

കൊല്ലം യൂണിവേഴ്സല്‍ തിയറ്റേഴ്സിന്‍െറ ‘ദാഹജലം’  എന്ന നാടകത്തിലൂടെയാണ് ജി കെ പിള്ള അഭിനയരംഗത്ത് സജീവസാനിധ്യമായത്. 4000ല്‍ ഏറെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എ.എന്‍. തമ്പി സംവിധാനം ചെയ്ത ‘മാസപ്പടി മാതുപിള്ള’യിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. തുടര്‍ന്ന് മുച്ചീട്ടുകളിക്കാരന്‍െറ മകള്‍, പുഷ്പശരം, മുക്കുവനെ സ്നേഹിച്ച ഭൂതം, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, സൂര്യന്‍, ഇത്തിക്കരപക്കി, അറബിക്കടലോരം തുടങ്ങി എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചു. കാഴ്ചക്കുറവ് മൂലം അഞ്ചുവര്‍ഷമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു . ചവറ ശങ്കരമംഗലം മേക്കാട് മിന്നാംതോട്ടില്‍ ക്ഷേത്രത്തിനുസമീപം നികുഞ്ജത്തില്‍ ജി. കൃഷ്ണപിള്ള എന്ന കൊല്ലം കൊല്ലം അമ്മച്ചിവീട് രാധാഭവനത്തില്‍ കെ.പി. ഗോപാലപിള്ളയുടെയും കുഞ്ഞിയമ്മയുടെയും മകനാണ്. ജി.കെ. പിള്ള എന്നായിരുന്നു ഇദ്ദേഹം അറിയപ്പെട്ടിരുന്നത്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍