UPDATES

സിനിമാ വാര്‍ത്തകള്‍

കായംകുളം കൊച്ചുണ്ണി ഉള്ളതുകൊണ്ടു തിയറ്റര്‍ തരില്ലെന്ന് ലെനിന്‍ രാജേന്ദ്രന്‍; ഈ ‘ശബ്ദം’ ജനങ്ങള്‍ കേള്‍ക്കണം

ശബ്ദം പോലെയുള്ള സിനിമകൾക്ക് സർക്കാർ തീയറ്റർ തന്നില്ലെങ്കിൽ പിന്നെ ആരു സഹായിക്കും? ഫേസ്ബുക്ക് പോസ്റ്റുമായി നിര്‍മ്മാതാവും ചിത്രത്തിലെ നായകനുമായ ജയന്ത് മാമ്മന്‍

മാധ്യമ പ്രവർത്തകനായ പി കെ ശ്രീകുമാർ സംവിധാനം ചെയ്യുന്ന കേൾവിയും സംസാരശേഷിയുമില്ലാത്ത താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശബ്ദം’ എന്ന സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ തിയേറ്ററുകൾ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി ചിത്രത്തിന്റെ നിർമാതാവും, നായകനുമായ ജയന്ത് മാമ്മൻ. ഫേസ്ബുക് കുറിപ്പിലാണ് ജയന്ത് മാമ്മൻ തന്റെ സിനിമയുടെ ദുരവസ്ഥ വിവരിക്കുന്നത്.

ജയന്ത് പറയുന്നതിപ്രകാരം

ശബ്ദം – വേദനയോടെ കേരള സർക്കാരിന്…..

ശബ്ദം സിനിമ എടുത്തതു തന്നെ ജന്മനാ കേൾക്കാനും സംസാരിക്കാനും കഴിയാത്ത രണ്ടു കുട്ടികൾക്ക് അവസരം കൊടുക്കാൻ വേണ്ടിയാണ്. സിനിമയുടെ മുഖ്യധാരയിലേക്ക് എത്തപ്പെടാൻ കഴിയാതിരുന്ന 50 ൽ പരം പുതുമുഖങ്ങൾക്ക് അവസരം കൊടുത്തു. ഒക്ടോബർ 11 ന് ഈ സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചു. സർക്കാരിന്റെ തീയറ്റർ അനുവദിക്കാർ മന്ത്രി എ കെ ബാലനും കെഎസ്എഫ്ഡിസി ചെയർമാൻ ലെനിൻ രാജേന്ദ്രനും ഒരു മാസം മുൻപേ കത്ത് കൊടുത്തിരുന്നു. അവർ പരിഗണിക്കാമെന്ന് പറയുകയും ചെയ്തിരുന്നു..

കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നതു കൊണ്ട് ഒരു സർക്കാർ തീയറ്ററും ശബ്ദത്തിന് നൽകാൻ കഴിയില്ലായെന്നാണ് ലെനിൻ രാജേന്ദ്രൻ പറയുന്നത്. ഏറ്റവും ചെറിയ ഒരു സർക്കാർ തീയറ്റർ പോലും ഞങ്ങൾക്ക് തരാൻ കഴിയില്ലായെന്ന് ലെനിൻ രാജേന്ദ്രൻ പറയുന്നു. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് അരുടെയും ശുപാർശയില്ലാതെ കേരളത്തിലെ എല്ലാ സ്വകാര്യ തീയറ്ററുകളും കിട്ടും. ശബ്ദം പോലെയുള്ള സിനിമകൾക്ക് സർക്കാർ തീയറ്റർ തന്നില്ലെങ്കിൽ പിന്നെ ആരു സഹായിക്കും ??!!

ചങ്കുപൊട്ടുന്ന വേദനയോടെയാണ് സർക്കാർ തീയറ്ററുകൾ ഞങ്ങൾക്ക് തരില്ലായെന്ന് കേട്ടത്. വായിക്കുന്നവർ ദയവായി ഷെയർ ചെയ്യുക. സർക്കാർ ചിലപ്പോൾ ജനങ്ങളുടെ “ശബ്ദം” ഉയർന്നാൽ മറിച്ചൊരു തീരുമാനമെടുക്കും. ജനകീയ സർക്കാരിൽ ഞങ്ങൾക്ക് ഇനിയും പ്രതീക്ഷയുണ്ട്.

നായകനും നായികയും അവരുടെ ഏക മകനും മൂക- ബധിരരാകുന്നതിലൂടെ ഒരു കുടുംബം നേരിടുന്ന വെല്ലുവിളികളും സമൂഹത്തിലെ ശബ്‍ദങ്ങളുടെ മഹാപ്രളയത്തിൽ അവർ ഒറ്റപ്പെടുകയും ചെയ്യുന്നതാണ് ശബ്ദം സിനിമയുടെ പ്രമേയം. കുശവ സമുദായത്തിന്റെ പരമ്പരാഗത കുല തൊഴിൽ അന്യംനിന്നു പോയിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് പി കെ ശ്രീകുമാർ ആണ് ശബ്‍ദം അണിയിച്ചൊരുക്കുന്നത്. താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും പുതുമുഖങ്ങളാണ്.

ക ബോഡിസ്‌കേപ് കാണാന്‍ എത്തുന്നവര്‍ക്ക് മുന്‍പില്‍ ടിക്കറ്റ് കൗണ്ടർ അടച്ചിട്ടതായി പരാതി; സര്‍ക്കാര്‍ തിയേറ്ററിനെതിരെ ആരോപണവുമായി സംവിധായകന്‍ ജയന്‍ ചെറിയാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍