UPDATES

സിനിമാ വാര്‍ത്തകള്‍

‘പെൻഷൻ നേടാൻ യോഗ്യത നേടിയിരിക്കുന്നു’: മാമാങ്കത്തിൽ നിന്ന് പുറത്താക്കപ്പെട്ട ധ്രുവിന് പിന്തുണയുമായി ഷമ്മി തിലകൻ

ധ്രുവ് ‘അമ്മ’ സംഘടനയിൽ അംഗമല്ലാത്തതിനാൽ ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്നും ,ഇങ്ങനെ ഒരു കാര്യം അറിഞ്ഞാട്ടില്ലെന്നുമായിരുന്നു ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം.

അപ്രതീക്ഷിതമായി മാമാങ്കം എന്ന ചിത്രത്തിൽ നിന്ന് പുറത്താക്കപ്പെട്ട യുവ നടൻ ധ്രുവിന് പിന്തുണയുമായി നടൻ ഷമ്മി തിലകൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലോടെയാണ് ഷമ്മി തിലകൻ പിന്തുണയറിയിച്ചത്.

‘അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് പെൻഷൻ കിട്ടാനുള്ള യോഗ്യത ധ്രുവന് ഉണ്ട്’ എന്നതരത്തിൽ താര സംഘടനെയെ പരിഹസിച്ചുകൊണ്ടാണ് ഷമ്മിയുടെ ഫേസ്ബുക് പോസ്റ്റ്.

‘അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; “സ്തുത്യർഹമായ പ്രവർത്തനങ്ങളെ മാനിച്ച്” മാസം തോറും 5000 രൂപ കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത ധ്രുവൻ എന്ന പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു.’ എന്നാണ് ഷമ്മി തിലകൻ പറയുന്നത്.

ആദ്യ ചിത്രമായ ക്വീനിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് ധ്രുവ്. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിന് വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തോളമാണ് ധ്രുവന്‍ ഈ ചിത്രത്തിനായി മാറ്റി വെച്ചിരുന്നത്. ചിത്രത്തിനായി കളരി പഠിക്കുകയും, ബോഡി മേക്ക് ഓവര്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് താരത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. ചിത്രത്തിൽ നിന്ന് തന്റെ അറിവോടെയല്ല താരത്തെ പുറത്താക്കിയതെന്നും സംവിധായൻ സജീവ് പിള്ള നേരത്തെ പ്രതികരിച്ചിരുന്നു.

ധ്രുവ് ‘അമ്മ’ സംഘടനയിൽ അംഗമല്ലാത്തതിനാൽ ഈ വിഷയത്തിൽ ഇടപെടാനാകില്ലെന്നും ,ഇങ്ങനെ ഒരു കാര്യം അറിഞ്ഞാട്ടില്ലെന്നുമായിരുന്നു ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍