UPDATES

സിനിമാ വാര്‍ത്തകള്‍

ഷെയ്ന്‍ നിഗം തമിഴ് സിനിമയിലേക്ക്; തുടക്കം ഷീനു രാമസ്വാമിക്കൊപ്പം

നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലയാളത്തിലെ പുതുതലമുറ നടനായ ഷെയ്ന്‍ നിഗം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷെയ്‌ന്റെ ആദ്യ തമിഴ് സിനിമ സംവിധാനം ചെയ്യുന്നത് സീനു രാമസ്വാമിയാണ്. സ്പാ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നാണ് അറിയുന്നത്.

ഒരു സ്പായില്‍ ജോലി ചെയ്യുന്ന നോര്‍ത്ത് ഈസ്റ്റുകാരിയായ പെണ്‍കുട്ടിയുമായി ഒരു യുവാവ് പ്രണയത്തിലാകുന്നതും അതിന്റെ പരിണിതഫലങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നന്നായി തമിഴ് സംസാരിക്കുന്ന ഷെയ്ന്‍ ചിത്രത്തിന്റെ കഥ കേട്ടയുടന്‍ അഭിനയിക്കാമെന്ന് ഏല്‍ക്കുകയായിരുന്നു. മലയാളത്തില്‍ നല്ല തിരക്കുള്ളപ്പോഴും ഈ സിനിമയ്ക്കായി ഷെയ്ന്‍ മറ്റ് പ്രൊജക്ടുകളുടെ ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്തുവെന്നാണ് അറിയുന്നത്.

നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെന്നൈ, പോണ്ടിച്ചേരി, മേഘാലയ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്. സാധാരണ തമിഴ് ഗ്രാമങ്ങളെ ചുറ്റിപ്പറ്റി കഥ പറയുന്ന സീനു രാമസ്വാമി ചെന്നൈ കേന്ദ്രീകരിച്ചുള്ള കഥയുമായി ഇത് ആദ്യമായാണ് എത്തുന്നത്. അംബേത്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സീനു രാമസ്വാമിയുടെ നീര്‍പറവൈ എന്ന ചിത്രത്തില്‍ സംഗീതം ഒരുക്കിയ എന്‍ആര്‍ രഘുനന്ദന്‍ ഈ ചിത്രത്തിലും സംഗീതസംവിധാനം നിര്‍വഹിക്കും. ധര്‍മ്മദുരൈയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച എം സുകുമാര്‍ ആണ് ഈ ചിത്രത്തിലെയും ക്യാമറമാന്‍.

also read:ഹൈദരാബാദ് സർവകലാശാലയിൽ അംബേദ്കർ സ്റ്റുഡൻ്റസ് യൂണിയൻ-എസ്എഫ്ഐ സഖ്യം; എംഎസ്എഫ്, എസ്ഐഒ സഖ്യം അവസാനിപ്പിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍