UPDATES

സിനിമാ വാര്‍ത്തകള്‍

‘പതിനെട്ടാം പടി’യിലേക്ക് മമ്മൂട്ടി, പൃഥ്വിരാജ്, ടോവിനോ

മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് സിനിമക്ക് വേണ്ടി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പതിനെട്ടാം പടി’യിൽ മമ്മൂട്ടി, പൃഥ്വിരാജ്, ടോവിനോ എന്നിവർ ഒന്നിക്കുന്നു. തിരക്കഥാകൃത്ത് എന്ന നിലയിലും നടന്‍ എന്ന നിലയിലും ശ്രദ്ധേയനായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയില്‍ 60ല്‍ അധികം പുതുമുഖങ്ങളോടൊപ്പം ആണ് സൂപ്പർ താരങ്ങൾ ഒന്നിക്കുന്നത്.

മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്.ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. കേരള കഫേയായിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലി ചെറിയ മീനല്ല, മൈ സ്‌റ്റോറി എന്ന ചിത്രങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടാം പടി ഒരുക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി വരുന്നു. ഓഗസ്റ്റ് സിനിമക്ക് വേണ്ടി ഷാജി നടേശൻ നിർമിക്കുന്ന ചിത്രം വിഷുവിനു റിലീസാകും. നേരത്തെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി വിപുലമായ ഓഡിഷനാണ് അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. 15000 പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നാണ് ചിത്രത്തിലെ അഭിനേതാ ക്കളെ തിരഞ്ഞെടുത്തത്. വെള്ളിത്തിര എല്ളാവരുടേതും കൂടിയാണ് എന്ന നിവിന്‍ പോളിയുടെ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു കാസ്റ്റിങ് കോള്‍.

96, രാക്ഷസൻ, പരിയേറും പെരുമാൾ: ഉറപ്പിച്ചു പറയാം, ഇന്ത്യൻ സിനിമയെ മുന്നില്‍ നിന്നു നയിക്കുകയാണ് തമിഴ് സിനിമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍