UPDATES

സിനിമാ വാര്‍ത്തകള്‍

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും തിരശീലയില്‍ എത്തിക്കാനൊരുങ്ങി പാ രഞ്ജിത്

വിദ്യാ ബാലനെ നായികയാക്കി മിലന്‍ ലുതെരിയ സംവിധാനം ചെയ്ത ‘ദി ഡേര്‍ട്ടി പിക്ചര്‍’ ആയിരുന്നു മുന്‍മ്പ് സ്മിതയുടെ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ചിത്രം

സില്‍ക്ക് സ്മിതയുടെ ജീവിത കഥ വീണ്ടും തിരശീലയില്‍ എത്തുന്നു. സിനിമകളിലൂടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമായി പ്രഖ്യാപിച്ച പാ രഞ്ജിത്താണ് സ്ല്‍ക്ക് സ്മിതയുടെ ജീവിതം വെബ് സീരീസിലൂടെ വീണ്ടും തിരശീലയില്‍ എത്തിക്കുന്നത്. നേരത്തെ വിദ്യാ ബാലനെ നായികയാക്കി മിലന്‍ ലുതെരിയ സംവിധാനം ചെയ്ത ‘ദി ഡേര്‍ട്ടി പിക്ചര്‍’ ആയിരുന്നു മുന്‍മ്പ് സ്മിതയുടെ ജീവിതം ആധാരമാക്കി പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിന് വിദ്യക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ സിനിമകളിലൂടെ തുറന്ന് പറഞ്ഞ് തന്റേതായൊരു ഇടം നേടിയ വ്യക്തിയാണ് പാ രഞ്ജിത്ത്. അദ്ദേഹത്തിന്റെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അവതരണം തികച്ചും വ്യത്യസ്തവും സത്യസന്ധവുമാണ്. അവസാനം ഇറങ്ങിയ കബാലിയിലും കാലയിലും ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യത്താൽ പാ രഞ്ജിത്ത് പ്രശംസിക്കപ്പെട്ടിരുന്നു.

വിജയലക്ഷ്മി എന്ന് പേരുള്ള സില്‍ക്ക് സ്മിതയുടെ ചെറുപ്പകാലം മുതലുള്ള സംഭവങ്ങളായിരിക്കും വെബ് സീരീസ് ഉൾക്കൊള്ളിക്കുക. കഥാഗതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.അതുകൊണ്ട് തന്നെ എന്തായാലും പാ രഞ്ജിത്തിന്റെ കാമറയിൽ സ്മിതയുടെ ജീവിതത്തിന്റെ ഇതുവരെ കാണാത്ത ഏടുകളിലൂടെയാവും വെബ് സീരീസ് സഞ്ചരിക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.

കാലയുടെ വിജയത്തിനു ശേഷം പാ രഞ്ജിത്ത് ബോളിവുഡ് പ്രവേശത്തിനൊരുങ്ങുകയാണ്. ബോളിവുഡ് ചിത്രത്തിന് മുമ്പായിരിക്കും ഈ വെബ്ബ് സീരിസ് ഒരുക്കുക എന്നാണ് കരുതുന്നത്. വെബ്ബ് സീരിസിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. മജീദ് മജിദിയുടെ ചിത്രമായ ബിയോണ്‍ഡ് ദ ക്ലൗഡ്സ് എന്ന ചിത്രം നിര്‍മ്മിച്ച നമ്ഹാ പ്രൊഡക്ഷന്‍സാണ് പാ രഞ്ജിത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രീകരണമാരംഭിക്കുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത് എന്നാണ് വിവരം.

സില്‍ക്ക് സ്മിത; ഒട്ടും ഗൃഹാതുരമല്ലാത്ത ഒരോര്‍മ്മക്കുറിപ്പ്

സില്‍ക്ക് സ്മിത ഒരു ശരീരം മാത്രമായിരുന്നില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍