UPDATES

സിനിമാ വാര്‍ത്തകള്‍

സോനം കപൂര്‍, ആനന്ദ് അഹൂജ വിവാഹം: മെഹന്ദി ചടങ്ങുകള്‍ ഇന്ന്

ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ സണ്‍ടെക്ക് സിഗ്‌നേച്ചര്‍ ലെലന്റില്‍ വച്ച് വൈകിട്ട് നാലുമണി മുതലാണ് ചടങ്ങുകളെന്നാണ് മെഹന്ദി ക്ഷണ പത്രികയില്‍ സൂചിപ്പിരിക്കുന്നത്

നാളെ നടക്കാനിരിക്കുന്ന ബോളിവുഡ് സുന്ദരി സോനം കപൂര്‍, ആനന്ദ് അഹുജ വിവാഹമാണ് ഇന്നത്തെ ഇന്ത്യന്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളിലൊന്ന്. വിവാഹത്തിന് മുന്നോടിയായി മുംബൈയിലെ ബാന്ദ്രയില്‍ ഇന്ന് നടക്കുന്ന മെഹന്ദി ചടങ്ങാണ് പ്രധാനം. വിവാഹ ഒരുക്കങ്ങള്‍ മികച്ച രീതിയില്‍ നടക്കുകയാണെന്നാണ് മുംബൈയില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍.

ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ സണ്‍ടെക്ക് സിഗ്‌നേച്ചര്‍ ലെലന്റില്‍ വച്ച് വൈകിട്ട് നാലുമണി മുതലാണ് ചടങ്ങുകളെന്നാണ് മെഹന്ദി ക്ഷണ പത്രികയില്‍ സൂചിപ്പിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ വെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നും ക്ഷണക്കത്തില്‍ ആവശ്യപ്പെടുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചടങ്ങില്‍ ഇരു കുടുംബങ്ങളുമായി ബന്ധപ്പെട്ട അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന ചടങ്ങില്‍ സഹോദരനായ ഹര്‍ഷ വര്‍ധന്‍ കപൂര്‍, ജാന്‍വി കപൂര്‍, അന്‍ഷുല കപൂര്‍ എന്നിവര്‍ക്കു പുറമേ ബോളിവുഡിലെ പ്രമുഖരായ കരണ്‍ ജോഹര്‍, രണ്‍വീര്‍ കപൂര്‍, രണ്‍ബീര്‍ കപൂര്‍, വരുണ്‍ ധവാന്‍, ജാക്വിലിന്‍ ഫെര്‍ണാഡസ്, സ്വര ഭാസ്‌കര്‍ അടക്കമുള്ള വര്‍ പങ്കെടുക്കും. വിവാഹ ചടങ്ങുകള്‍ക്കുള്ള വസ്ത്രങ്ങള്‍ പ്രശസ്ത ഡിസൈനന്‍ മനീഷ് മല്‍ഹോത്രയാണ് തയ്യാറാക്കിയതെന്നാണ് റപോര്‍ട്ട്. സോനം കപൂറിന്റെ ബന്ധുക്കളായ ഖുഷ്, ഝാന്‍വി, അന്‍ഷുല എന്നിവരെ മല്‍ഹോത്രയുടെ ഫാഷന്‍ സ്റ്റോറില്‍ കണ്ടിരുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.

മെഹന്ദി ചടങ്ങുകള്‍ക്ക് കൊഴുപ്പേകാന്‍ സംഗീത പരിപാടിയും ഡാന്‍സും ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് കോറിയോ ഗ്രാഫര്‍ ഫറാഖാന്റെ നേതൃത്വത്തിലാണ് ഡാന്‍സ് പാര്‍ട്ടി തയ്യാറാവുന്നത്. അടുത്തിടെ കരണ്‍, വരുണ്‍ എന്നിവര്‍ പങ്കെടുത്ത ഡാന്‍സ് പ്രാക്ടീസിന്റെ വീഡിയോ ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തു വിട്ടിരുന്നു. സര്‍മാല്‍ഖാന്റെ ട്രൈഗര്‍ സിന്താ ഹെയ് ചിത്രത്തിലെ പാട്ടിനായിരുന്നു ഇരുവരുടെയും പെര്‍ഫോമെന്‍സ്. രേഖാ കപൂര്‍, സഞ്ചയ് കപൂര്‍, മഹീബ് മസ്ബാ ഗുപ്ത, സതീഷ് കൗശിക്ക് എന്നിവും പ്രാക്ടീസിന്റെ ചിത്രങ്ങളില്‍ ഉണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍