UPDATES

സോഷ്യൽ വയർ

ഹർത്താൽ ദിനത്തിൽ സൗബിന്റെ ‘കൈവിട്ട’ സൈക്കിൾ സവാരി

ഇൻസ്റ്റഗ്രാമിലൂടെയാണ് സൗബിൻ കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്

അഭിനേതാവായും സംവിധായകനായും ഒരേപോലെ തിളങ്ങിയ താരമാണ് സൗബിൻ ഷാഹിർ. കോമഡി റോളുകളിലൂടെയാണ്  താരം പ്രേക്ഷക ശ്രദ്ധ നേടിയത്.

ഹർത്താൽ ദിനത്തിലെ സൗബിന്റെ സൈക്കിൾ സവാരിയാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് സൗബിൻ കൈ വിട്ട് സൈക്കിളോടിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്.

കുണ്ടന്നൂരിലെ സർവീസ് റോഡിലൂടെയായിരുന്നു യാത്ര. മുഖം കാണിക്കാത്ത ചിത്രത്തിൽ സൈക്കിൾ ഹാൻഡിലും സഞ്ചരിക്കുന്ന വഴിയുടെ നിഴലും മാത്രമാണ് കാണിക്കുന്നത്.

 

View this post on Instagram

 

#2019

A post shared by Soubin Shahir (@soubinshahir) on

ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിലൂടെ നെഗറ്റീവ് റോളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു താരം. കുമ്പളങ്ങി നൈറ്റ്സാണ് സൗബിന്റെ ഏറ്റവും പുതിയ ചിത്രം. സൗബിൻ പ്രധാന വേഷത്തിലഭിനയിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍