UPDATES

സിനിമാ വാര്‍ത്തകള്‍

രണ്ടാമൂഴം: ശ്രീകുമാര്‍ മേനോന്‍ എം ടിയോട് മാപ്പ് പറഞ്ഞു; ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും

എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്ന് സംവിധായകന്‍

രണ്ടാമൂഴം സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ എം.ടി. വാസുദേവന്‍ നായരെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സിനിമ കാരണം കൂടാതെ വൈകിപ്പിക്കുന്നുവെന്നും തിരക്കഥ തിരിച്ച് നല്‍കണമന്നാവശ്യപ്പെട്ട് നിമയനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത എം.ടി. വാസുദേവന്‍ നായരെ കോഴിക്കോട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ച ശ്രീകുമാര്‍ മേനോന്‍ ക്ഷമ ചോദിക്കുകയും സിനിമ ചെയ്യാമെന്നറിയിക്കുകയും ചെയ്തു.

എംടിയോട് ക്ഷമ ചോദിച്ച സംവിധായകന്‍ താന്‍ എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. അതേസമയം സിനിമ വൈകിയത് സംബന്ധിച്ചുള്ള സംവിധായകന്റെ വിശദീകരണം കേര്‍ക്കാനോ സിനിമ ചെയ്യുന്നത് സംബന്ധിച്ച അനുകൂല തീരുമാനമൊന്നും എംടിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നുമാണ് വിവരം.

എം.ടി യുമായി കൂടികാഴ്ച നടത്തിയ സംവിധായകന്‍ ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. ചിത്രം എപ്പോള്‍ തിരശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നുമാണ് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്.

പ്രോജക്ടിലെ ഇതുവരെയുള്ള മുന്നോട്ട് പോക്കിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. ഈ പ്രശ്‌നം ഒരു നിയമയുദ്ധത്തിലേക്ക് പോകില്ലെന്നാണ് വിശ്വസിക്കുന്നത്. ഇതെല്ലാം ഭംഗിയായി ഉടനെ തീരും. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി. അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.മൂന്നു വര്‍ഷത്തിനകം ചിത്രീകരണം തുടങ്ങാമെന്ന കരാറില്‍ തിരക്കഥകള്‍ നല്‍കി. നാലു വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്ത സാഹചര്യത്തിലാണ് എം.ടി നിയമ നടപടികള്‍ ആരംഭിച്ചത്. മോഹന്‍ലാല്‍ നായക വേഷത്തിലെത്തുമെന്നു പ്രഖ്യാച്ചിരുന്ന സിനിമ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കുമെന്നായിരുന്നു റിപോര്‍ട്ട്.

മോഹന്‍ലാല്‍ ഭീമനാകുന്നതില്‍ എന്താണ് പ്രശ്നം?

എംടിക്ക് വേദനയുണ്ടാക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ഈ വിധമായതില്‍ മോഹന്‍ലാല്‍ മാപ്പ് ചോദിക്കുമോ? അതോ ബി ആര്‍ ഷെട്ടിയാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍