UPDATES

സിനിമ

‘നന്മ നിറഞ്ഞവന്‍ ദിലീപ്’; ശ്രീനിവാസനും സംശയമില്ല

ഇത്തരം മണ്ടത്തരങ്ങള്‍ ദിലീപ് കാണിക്കില്ലെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നുമാണ് ശ്രീനി പറയുന്നത്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂല നിലപാടുമായി നടന്‍ ശ്രീനിവാസന്‍. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ഇത്ര വ്യക്തമായി ദിലപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ പറയുന്നത് ഇതാദ്യമായാണെങ്കിലും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പരോക്ഷമായി ദിലീപിനെ പിന്തുണയ്ക്കാനും നടിക്കു നേരെയുണ്ടായ ആക്രമണത്തെ തമാശവത്കരിക്കാനും ശ്രീനിവാസന്‍ തയ്യാറായിട്ടുണ്ട്.

അയാള്‍ ശശിയല്ല, ശ്രീനിയെ നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാ…

എറണാകുളം പ്രസ് ക്ലബില്‍ അയാള്‍ ശശി എന്ന സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യങ്ങളോട് ശ്രീനി പ്രതികരിച്ച രീതി വിമര്‍ശനവിധേയമായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം ചോദിച്ചപ്പോള്‍ ബോയിലര്‍ കോഴിയെക്കുറിച്ച് തിരിച്ചു പറഞ്ഞാണ് ശ്രീനിവാസന്‍ പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കാര്യം താന്‍ പത്രത്തില്‍ വായിച്ചാണ് അറിഞ്ഞതെന്നും നടി ആക്രമിക്കപ്പെട്ടെങ്കില്‍ അതേക്കുറിച്ച് പൊലീസ് അന്വേഷിക്കുമെന്നും ജനം അതില്‍ തലയിടേണ്ടെന്നും ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു.

"</p

സിനിമ മേഖലയില്‍ ചൂഷണം നടക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും തന്നെ ഇതുവരെ ആരും ചൂഷണം ചെയ്തിട്ടില്ലെന്നും കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് കേട്ടിട്ടുപോലുമെല്ലെന്നുമായിരുന്നു ശ്രീനി നിലപാടെടുത്തത്. സിനിമയില്‍ ഗോഡ്ഫാദര്‍മാര്‍ ഉണ്ടോയെന്നു തനിക്ക് അറിയില്ലെന്നും ശ്രീനി പരിഹസിച്ചിരുന്നു.

സിനിമയിലെ താരങ്ങള്‍ ഓരോരുത്തരായി ദിലീപിന് പരസ്യപിന്തുണയുമായി രംഗത്തു വരാന്‍ തുടങ്ങിയിരിക്കുന്നു. ആ കൂട്ടത്തില്‍ ഒരാളായിരിക്കുകയാണ് ശ്രീനിവാസനും. ഹൈക്കോടതി രണ്ടു തവണയായി ജാമ്യം നിഷേധിച്ച ദിലീപ് കുറ്റക്കാരനല്ലെന്നു സ്ഥാപിച്ചെടുക്കാനുള്ള ശ്രമം സിനിമാലോകം ശക്തമാക്കുകയാണെന്നാണ് ശ്രീനിവാസന്റെ പ്രസ്താവനയും വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍