UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമാ സമരം; കേരളമല്ലായിരുന്നെങ്കില്‍ തിയറ്ററിനും ഉടമയ്ക്കും എന്തു സംഭവിക്കുമെന്ന് കാണാമായിരുന്നെന്ന് ഇന്നസെന്‍റ്

മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത തിയറ്റര്‍ ഉടമകളുടെ നടപടി മലയാള ഭാഷയെയും നാടിനെയും അപമാനിക്കുന്നതിന് തുല്യം

മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാത്ത തിയറ്റര്‍ ഉടമകളുടെ നടപടി മലയാള ഭാഷയെയും നാടിനെയും അപമാനിക്കുന്നതിന് തുല്യമെന്ന് അമ്മ പ്രസിഡന്‍റും എം പിയുമായ ഇന്നസെന്‍റ്. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നു ഇങ്ങനെ നടക്കുന്നതെങ്കില്‍ എന്തു സംഭവിക്കുമെന്ന് കാണാമായിരുന്നു. തിയറ്ററിനും ഉടമയ്ക്കും എന്തു സംഭവിക്കുമെന്ന് ഞാന്‍ പറയാത്തത് സമാധാനപ്രേമിയായതുകൊണ്ടാണ്. അന്യഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് തിയറ്റര്‍ ഉടമകള്‍ കാണിക്കുന്ന ഈ ധിക്കാരത്തെയോര്‍ത്ത് നാം മലയാളികള്‍ ലജ്ജിക്കണം എന്നും ഇന്നസെന്‍റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സിനിമാസമരം എപ്പോള്‍ അവസാനിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയിലാണ് ചലച്ചിത്ര വ്യവസായം.  മലയാളത്തില്‍ ക്രിസ്മസ് റിലീസിനായി ഒരുങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായത് ഏകദേശം 100 കോടിയുടെ നഷ്ടമുണ്ടാക്കി എന്നാണ് അനൌദ്യോഗിക കണക്ക്. അതിനിടെ നിലവില്‍ തീയേറ്ററുകളിലോടുന്ന മലയാളസിനിമകളും പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചതോടെ പൂര്‍ണ്ണമായും അന്യ ഭാഷാ ചിത്രങ്ങള്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന അവസ്ഥയിലേക്ക് മലയാള സിനിമാ രംഗം മാറിയിരിക്കുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍