UPDATES

സിനിമ

‘ഏറ്റവും സന്തോഷം തരുന്നത് അമ്മമാര്‍ക്ക് ലഭിച്ച പുരസ്‌കാരമാണ്’; സുഡാനിയുടെ സംവിധായകന്‍ സക്കരിയ/ അഭിമുഖം

‘സൗബിന്‍ അസാധ്യ കലാകാരനാണ്. മലയാളത്തിന് ലഭിച്ച ഒരു അനുഗ്രഹീത കലകാരനാണ് സൗബിന്‍.’ സക്കരിയ മുഹമ്മദ്

Avatar

വീണ

ജനപ്രിയ ചിത്രം നവാഗത സംവിധായകന്‍ മികച്ച നടന്‍ മികച്ച സ്വഭാവ നടിമാര്‍ അങ്ങനെ 5 നേട്ടങ്ങളുമായി പുരസ്‌കാര നിറവിലാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം. ഐഎഫ്എഫ്‌ഐ യിലടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കാനായിരുന്നുവെങ്കിലും ജന്മനാട്ടില്‍ ചിത്രം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍ സക്കരിയ മുഹമ്മദ്.

ആദ്യ സിനിമ കൈനിറയെ പുരസ്‌കാരങ്ങള്‍..

സിനിമ അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍ എല്ലാവരും. ഇതില്‍ ഏറ്റവും സന്തോഷം തരുന്നത് അമ്മമാര്‍ക്ക് ലഭിച്ച പുരസ്‌കാരമാണ്. അവര്‍ക്ക് 50 വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട് നാടകത്തില്‍. മാത്രമല്ല അവരെ സംബന്ധിച്ച് ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. അതിന് കാരണമാകാന്‍ സാധിച്ചു എന്നതാണ് ഒരു പാട് സന്താഷം നല്‍കുന്നത്. പിന്നെ സൗബിന്‍, അദ്ദേഹത്തിനും ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. സൗബിന്‍ അസാധ്യ കലാകാരനാണ്. മലയാളത്തിന് ലഭിച്ച ഒരു അനുഗ്രഹീത കലകാരനാണ് സൗബിന്‍. കലാമൂല്യമുള്ള ഈ ചിത്രം സാധ്യമാക്കിയതും മലയാളത്തിന് പരിചയപ്പെടുത്തിയതും ഇതിന്റെ നിര്‍മ്മാതാക്കളാണ്. അതു കൊണ്ട് തന്നെ മൊത്തതില്‍ സിനിമ അംഗീകരിക്കപ്പെട്ടു അതില്‍ എല്ലാവരും സന്തോഷത്തിലാണ്. മറ്റ് പല വേദികളിലും പുരസ്‌കാരം ലഭിച്ചെങ്കിലും കേരളത്തില്‍ ഈ അംഗീകാരം ഇരട്ടി മധുരമാണ്.

“മന്ത്രി പേര് പ്രഖ്യാപിക്കുന്നത് കേട്ടപ്പോൾ ശരിക്കും ബ്ലാങ്ക് ആയിപ്പോയി”; നിമിഷ സജയന്‍/അഭിമുഖം

നിരവധി പുരസ്‌കാരങ്ങള്‍ സുഡാനിയെ തേടിയെത്തുമ്പോള്‍ ‘ഉപ്പ’യെ എങ്ങനെ ഓര്‍ക്കുന്നു?

ചിത്രം കണ്ട പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത വിധം കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കി. ഇടയ്ക്കിടെ വിളിച്ച് ഓര്‍മ്മിപ്പിക്കുമായിരുന്നു ഫെസ്റ്റിവല്‍സിന് ചിത്രം അയക്കണം എന്നൊക്കെ. ഈ സന്തോഷം ആഗ്രഹിച്ചിരുന്ന ആളാണ്. ഇപ്പോള്‍ ഈ നേട്ടങ്ങള്‍ ചിത്രത്തെ തേടിയെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ശൂന്യത ഒരു പാട് വേദനിപ്പിക്കുന്നുണ്ട്. എങ്കിലും ഈ സന്തോഷം ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബവുമായി പങ്കിടുന്നുണ്ട്.


Avatar

വീണ

മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍