UPDATES

സിനിമ

ലോകത്തിലെ ഏറ്റവും സുന്ദരി എന്റെ മകളാണ്; സണ്ണി ലിയോണ്‍ എന്ന അമ്മ പറയുന്നു

നിഷ അവളുടെ ഭാവി സ്വയം തീരുമാനിക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. അതിനായി ആവശ്യമായ വിദ്യാഭ്യാസം ഞങ്ങള്‍ അവള്‍ക്കു നല്‍കും.

നിഷ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ഒരു സ്വപ്നം പോലെയാണ് ഇപ്പോഴും തോന്നുന്നത്. ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി അവളാണ്. അവളുടെ എപ്പോഴുമുള്ള ചിരിച്ച മുഖം ഞങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും ആത്മവിശ്വാസവും നല്‍കുന്നു. കുറെ കടലാസു പണികള്‍ തീര്‍ക്കാനുണ്ടായിരുന്നു അവളെ ഞങ്ങളിലേക്ക് എത്തിക്കാന്‍. എന്നാല്‍ അവളുടെ ആ ചിരിയില്‍ ഞങ്ങള്‍ ആ കഷ്ടപ്പാടുകള്‍ എല്ലാം മറക്കുന്നു. അവള്‍ ഞങ്ങളെ മാതാപിതാക്കളായി തെരഞ്ഞെടുത്തതില്‍ സന്തോഷിക്കുന്നു; മകളെ കുറിച്ച് വാചാലയാവുകയാണ് സണ്ണി ലിയോണ്‍. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണ്‍ മകളെ കുറിച്ചുള്ള പ്രതീക്ഷകളും സന്തോഷവും പങ്കുവയ്ക്കുന്നത്. സണ്ണിയുടെ വാക്കുകളിലൂടെ…

ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും ഞാന്‍ ജീവിച്ചുപോരുന്ന രീതിയും വത്യസ്തമാണ്. അതിനാല്‍ തന്നെ പലപ്പോഴും വിഷമഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഞാന്‍ അവളെ നോക്കും. അവള്‍ ഞങ്ങള്‍ക്കു പകര്‍ന്നു തരുന്ന ഊര്‍ജം വളരെ വലുതാണ്. ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമാണ് അവള്‍. ഒരു കുട്ടിയെ ദത്തെടുക്കണം എന്നത് ചെറുപ്പം തൊട്ട് മനസിലുണ്ടായിരുന്ന ആഗ്രഹമാണ്. ആ കാര്യത്തില്‍ ഡാനിയേല്‍ എന്റെയൊപ്പം നിന്നത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ഞങ്ങള്‍ ഇപ്പോഴും ജോലി ചെയ്യന്നാഗ്രഹിക്കുന്ന മാതാപിതാക്കളാണ്, അതിനാല്‍ തന്നെ രണ്ടുപേരും സമയം കണ്ടെത്തി നിഷയുടെ കാര്യങ്ങള്‍ നോക്കുന്നു.

ഏതൊരു മാതാപിതാക്കളെയുംപോലെ ഞങ്ങള്‍ നിഷയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. അവള്‍ രാവിലെ എഴുന്നേല്‍ക്കുന്നത് ഭക്ഷണം കഴിക്കുന്നത് സ്‌കൂളില്‍ പോക്കുന്നത് പാര്‍ക്കില്‍ കളിക്കാന്‍ പോകുന്നത് അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അങ്ങനെ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ചിന്തിച്ചു മനസിലാക്കി ചെയ്യാന്‍ ശ്രമിക്കുന്നു. ജോലി ഉണ്ടെങ്കില്‍പോലും ഞങ്ങളെക്കൊണ്ട് കഴിയുന്നിടത്തോളം ഞങ്ങള്‍ തന്നെ അവളുടെ കാര്യങ്ങള്‍ നോക്കുന്നു. ഒരുപരിധിവരെ അവളതു മനസിലാക്കി ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. അവള്‍ ഞങ്ങളെ തിരഞ്ഞെടുത്തത് ഒരു ഭാഗ്യമായി കണക്കാക്കുന്നു. ഞങ്ങളുടെ മാതാപിതാക്കളും ഈ തീരുമാനത്തില്‍ സന്തുഷ്ടരാണ്. ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഞങ്ങളോടൊപ്പം ഈ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്യുമായിരുന്നു.

"</p

നിഷ അവളുടെ ഭാവി സ്വയം തീരുമാനിക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം. അതിനായി ആവശ്യമായ വിദ്യാഭ്യാസം ഞങ്ങള്‍ അവള്‍ക്കു നല്‍കും. പഠിക്കാന്‍ ഒരുപാട് താല്പര്യമുള്ള കുട്ടിയാണ് നിഷ. ആവേശത്തോടെ സ്‌കൂളില്‍ പോയി എല്ലാ മേഖലകളിലും അവള്‍ വികസിക്കട്ടെ. എന്നിട്ട് അവള്‍ക്കു ഇന്ത്യന്‍ പ്രസിഡന്റ് ആകണമെങ്കില്‍ അതാകാം, അല്ലെങ്കില്‍ ഡോക്ടര്‍, കലാകാരന്‍; അവള്‍ക്ക് ഇഷ്ടമുള്ള ആരുമാകാന്‍ അവള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ലോകം അവളുടെ ഇടമാണ്, അവള്‍ ആരാകാന്‍ തീരുമാനിക്കുന്നോ അതിനു പൂര്‍ണ പിന്തുണയുമായി ഞാനും ഡാനിയേലും ഉണ്ടാകും.

ഇന്ത്യയില്‍ ദത്തെടുക്കല്‍ ഒരു നീണ്ട പ്രക്രിയയാണ്. ഒരുപാട് കടമ്പകള്‍ കടന്നുവേണം ഒരു കുട്ടിയെ നമുക്ക് സ്വന്തമാക്കാന്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങള്‍ ഈ പ്രക്രിയയിലൂടെ കടന്നുപോകുന്നു. അഭിമുഖങ്ങള്‍, പല കൂടിക്കാഴ്ചകള്‍, യു.എസ് സര്‍ക്കാരിന്റെ സമ്മതം; അങ്ങനെ പലതും. പക്ഷെ ഇത് എളുപ്പമായി നടക്കേണ്ട ഒരു കാര്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു കുഞ്ഞ് എത്തിപ്പെടുന്ന കൈകള്‍ സുരക്ഷിതമാണോയെന്ന് ഉറപ്പ് വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാണിക്കുന്ന പ്രതിബദ്ധത പ്രശംസനീയമാണ്.

നിഷയുടെ സുരക്ഷിതത്വവും സന്തോഷവുമാണ് ഞങ്ങള്‍ക്ക് പ്രധാനം. ഇനിയും ഇതുപോലെ മാതാപിതാക്കളെ ഒരുപാടു കുഞ്ഞുങ്ങള്‍ ഇന്ത്യയിലുണ്ട്; സണ്ണി ലിയോണ്‍ പറഞ്ഞു നിര്‍ത്തി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍