UPDATES

സിനിമ

10 ഡിഗ്രി തണുപ്പും ആദ്യമായി മഴ കാണുന്ന കഥാപാത്രവും; അതിരനെ കുറിച്ച് സുരഭി ലക്ഷ്മി പറയുന്നത്

‘നല്ലൊരു ടീം വർക്കാണ് ‘അതിരൻ’. നല്ല രീതിയിൽ കഠിനാധ്വാനം ചെയ്താണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. ക്യാമറ, പശ്ചാത്തല സംഗീതമൊക്കെ ഇംപ്രസീവ് ആയി എനിക്ക് തോന്നി’

ഫഹദ് ഫാസിൽ സായി പല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അതിരൻ ഇന്ന് തിയേറ്ററിൽ എത്തുകയാണ്.  ഈ.മാ.യൗ എന്ന ചിത്രത്തിന് ശേഷം പി.എഫ് മാത്യൂസ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആണ്. ദേശീയ അവാർഡ് ജേതാവും അഭിനേത്രിയുമായ സുരഭി ലക്ഷ്മിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഊട്ടിയിലെ കൊടും തണപ്പിൽ ചിത്രീകരിക്കുമ്പോൾ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും , അനുഭവങ്ങളും പങ്കു വെക്കുകയാണ് താരം.

‘തണുപ്പ് 10 ഡിഗ്രിയുള്ള സമയത്ത് മഴയിൽ ചിത്രീകരിക്കേണ്ട ഒരു സ്വീകൻസ് ഉണ്ടായിരുന്നു. കൃത്രിമമായി മഴ പെയ്യിക്കാനായി വണ്ടിയിൽ നിറച്ചത് ചൂട് വെള്ളമായിരുന്നു. വെള്ളം ഞങ്ങളുടെ മേലേക്ക് പമ്പ് ചെയ്യുമ്പോഴും അത് തണുത്തുറഞ്ഞിട്ടുണ്ടാവും. ഐസ്ക്യൂബ് വന്ന് വീഴുന്ന പോലെയുള്ള അനുഭവമായിരുന്നു അത്’ – സുരഭി പറയുന്നു. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് സുരഭി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

‘ഊട്ടിയിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്, അതും ഡിസംബറിലെ കൊടുംതണുപ്പിൽ. 10 മുതൽ 13 ഡിഗ്രിയൊക്കെയായിരുന്നു അവിടെ തണുപ്പ്. ആ തണുപ്പിൽ സാരിയൊക്കെ ഉടുത്തുള്ള അഭിനയം ഒരനുഭവമായിരുന്നു. പലപ്പോഴും സഹിക്കാൻ പറ്റാത്ത രീതിയിൽ തണുപ്പുണ്ടായിരുന്നു. തണുപ്പ് 10 ഡിഗ്രിയുള്ള സമയത്ത് മഴയിൽ ചിത്രീകരിക്കേണ്ട ഒരു സ്വീകൻസ് ഉണ്ടായിരുന്നു. കൃത്രിമമായി മഴ പെയ്യിക്കാനായി വണ്ടിയിൽ നിറച്ചത് ചൂട് വെള്ളമായിരുന്നു. വെള്ളം ഞങ്ങളുടെ മേലേക്ക് പമ്പ് ചെയ്യുമ്പോഴും അത് തണുത്തുറഞ്ഞിട്ടുണ്ടാവും. ഐസ്ക്യൂബ് വന്ന് വീഴുന്ന പോലെയുള്ള അനുഭവമായിരുന്നു അത്. തമാശ എന്താണെന്നു വെച്ചാൽ, ഒരുപാട് നാളുകൾക്ക് ശേഷം മഴ വരുമ്പോൾ അത് ആസ്വദിച്ച് കൊള്ളുന്ന സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്’- സുരഭി പറയുന്നു.

‘ലൊക്കേഷനിൽ ഞങ്ങളെല്ലാം തണുത്തു വിറച്ചപ്പോഴും സായിക്ക് വലിയ കുഴപ്പമൊന്നുമില്ലായിരുന്നു, ജോജ്ജിയയിൽ പഠിക്കുന്നതു കൊണ്ടും ആ അന്തരീക്ഷത്തിൽ ജീവിച്ചതുകൊണ്ടും സായിക്ക് മാനേജ് ചെയ്യാൻ ബുദ്ധിമുട്ടില്ലായിരുന്നു’ സുരഭി പറയുന്നു

‘നല്ല അനുഭവപരിചയമുള്ള അഭിനേതാക്കളാണ് ‘അതിരനി’ൽ നിറയെ. ഫഹദ് ആണേലും പ്രകാശ് രാജ് സാർ ആയാലും അതുൽ കുൽക്കർണ്ണിയായാലും തുടങ്ങി ചിത്രത്തിലെ ഓരോ അഭിനേതാക്കളും അവരുടെ പ്രതിഭ തെളിയിച്ചവരാണ്. എല്ലാവരും കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുന്ന ആളുകൾ. അവരുടെയൊക്കെ കൂടെ സ്ക്രീൻ പങ്കിടാൻ കഴിയുന്നതിൽ സന്തോഷമുണ്ട്.

നല്ല അച്ചടക്കമുള്ള ലൊക്കേഷൻ ആയിരുന്നു ‘അതിരന്റേത്’- കരിയറിൽ ആദ്യമായിട്ടാണ് ഇത്രയും അച്ചടക്കമുള്ള ഒരു ലൊക്കേഷൻ കാണുന്നത്. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ സംസാരിക്കുകയൊക്കെ ചെയ്യുന്നുണ്ടെങ്കിലും ആകെ ഒരു ശാന്തത ഉണ്ടായിരുന്നു ലൊക്കേഷനിൽ. ഒരു ബംഗ്ലാവിന് അകത്തായിരുന്നു ഷൂട്ടിംഗ്. അതിനകത്ത് അണിയറപ്രവർത്തകരും അഭിനേതാക്കളും മാത്രം.

നല്ലൊരു ടീം വർക്കാണ് ‘അതിരൻ’. നല്ല രീതിയിൽ കഠിനാധ്വാനം ചെയ്താണ് സംവിധായകൻ ചിത്രമൊരുക്കിയിരിക്കുന്നത്. ക്യാമറ, പശ്ചാത്തല സംഗീതമൊക്കെ ഇംപ്രസീവ് ആയി എനിക്ക് തോന്നി. . നായികയും നായകനും കഴിഞ്ഞാൽ പിന്നെ മെയിൻ റോൾ ബാക്ക് ഗ്രൗണ്ട് സ്കോറിനാണെന്നു പറയാം. ‘രാക്ഷസൻ’ സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ ചെയ്തത് ജിബ്രാൻ ആണ് ഇതിനും പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.’ സുരഭി കൂട്ടിച്ചേർത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍