UPDATES

സിനിമാ വാര്‍ത്തകള്‍

‘അവള്‍ക്ക് കുറച്ച് വട്ടാണ്’: സിനിമ ലോകത്ത് തന്നെ വേദനിപ്പിച്ച കമന്റുകളെ കുറിച്ച് സ്വാതി റെഡ്ഡി

റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്.

ആമേൻ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സ്വാതി റെഡ്‌ഡി,തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ്. മലയാളത്തിൽ മാത്രമല്ല തമിഴ്,തെലുങ്ക്,പ്രേക്ഷരുടെയും പ്രിയപ്പെട്ട നായികയാണ് സ്വാതി റെഡ്‌ഡി.പ്രേക്ഷകരുടെ ഇഷ്ട്ട താരമെന്ന പേര് നിലനിൽക്കുമ്പോളും നിരവധി ഗോസ്സിപ്പുകൾക്കും ,മാധ്യമവേട്ടയ്ക്കും ഇരയായിട്ടുണ്ടെന്ന് സ്വാതി പറയുന്നു.റാണ ദഗ്ഗുബാട്ടി അവതാരകനായെത്തുന്ന ഒരു തമിഴ് ടെലിവിഷന്‍ ഷോയിലാണ് താരം തന്നെ ഏറെ വേദനിപ്പിച്ച ചില ചോദ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞത്. ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി വെളിപ്പെടുത്തിയത്.

‘അവള്‍ക്ക് കുറച്ച് വട്ടാണ്, അവള്‍ പല പുരുഷന്മാര്‍ക്കും കൂടെ കിടന്നിട്ടുണ്ടാവും’ എന്നീ കമന്റുകളാണ് തന്നെ ഏറ്റവുമധികം വേദനിപ്പിച്ചതെന്നു താരം പറയുന്നു. പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന കമന്റ് സിനിമയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നത് വേദനയുടെ തീക്ഷ്ണത കൂട്ടി എന്നും സ്വാതി റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം സെപ്റ്റംബറിലാണ് സ്വാതി വിവാഹിതയായത്. പൈലറ്റായ വികാസ് ആണ് സ്വാതിയെ വിവാഹം ചെയ്തത്. ഇരുവരും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ആമേന്‍ കൂടാതെ് നോര്‍ത്ത് 24 കാതം, ആട് തുടങ്ങിയ ചിത്രങ്ങളിലും സ്വാതി വേഷമിട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍