UPDATES

സിനിമാ വാര്‍ത്തകള്‍

നടിയായതുകൊണ്ട് മാത്രം വാടകയ്ക്ക് വീട് കിട്ടാറില്ലെന്ന് തപ്‌സി പന്നു

ഇപ്പോള്‍ ഹൈദ്രാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്‌സി താമസിക്കുന്നത്

നടിയാണെന്ന ഒറ്റക്കാരണം കൊണ്ട് താമസിക്കാന്‍ വീട് കിട്ടാന്‍ പ്രയാസപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് താരം തപ്‌സി പന്നു. ഞങ്ങളെ തിയറ്ററില്‍ കാണാന്‍ 500 രൂപ വരെ മുടക്കുമെന്നും താമസിക്കാന്‍ വീട് തരില്ലെന്നുമാണ് അവര്‍ പറഞ്ഞത്. ഏറ്റവും പ്രശ്‌നം ഒരു വീട് കിട്ടാനായിരുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല. ഞങ്ങളുടെ ജോലിയില്‍ അവര്‍ക്ക് വിശ്വാസമില്ലാത്തതാണ് കാരണം- തപ്‌സി പറഞ്ഞു.

‘ഞങ്ങളുടെ ലൈവ് ഷോകള്‍ കാണാനും അവര്‍ വരും പക്ഷെ അതേസ്ഥലത്ത് ഞങ്ങളെ താമസിപ്പിക്കാന്‍ അവര്‍ക്ക് സമ്മതമല്ല’. തുടക്കത്തില്‍ ഇത് തനിക്ക് വളരെയധികം അരോചകമായി തോന്നിയിരുന്നു. ഇപ്പോള്‍ ഹൈദ്രാബാദില്‍ സഹോദരിക്കൊപ്പമാണ് തപ്‌സി താമസിക്കുന്നത്.

പിങ്ക്, ബേബി, നാം ഷബാന, ബാദ്‌ല തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ബോളിവുഡിലെ ശക്തരായ നായികമാരുടെ നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് തപ്‌സി. ദീര്‍ഘനാളത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ഇവരെ തേടി അഭിനയ സാധ്യതയുള്ള വേഷങ്ങള്‍ എത്തിയത്.

read more: ഒന്നും ഇവിടെ അവസാനിക്കുന്നില്ല; എല്ലാം പൂര്‍ണ്ണമായും വിഫലമായിട്ടില്ല: മാമാങ്കം സംവിധായകന്‍ സജീവ് പിള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍