UPDATES

സിനിമ

മെര്‍സല്‍ എഫക്റ്റ്: ‘വിജയ് അണ്ണനെ സഹായിച്ചപോലെ ഞങ്ങളെയും’; ബിജെപിയുടെ ‘പിന്തുണ’ തേടി തമിഴ് സിനിമലോകം

ഒരു ചെലവുമില്ലാതെ രാജ്യം മുഴുവന്‍ ചിത്രത്തിന് പ്രമോഷന്‍ കിട്ടില്ലേ! സംഘപരിവാര്‍ ഭീഷണികളെ നേരിടുന്ന തമിഴ് സ്റ്റൈല്‍

കലാകാരന്മാര്‍ക്കെതിരേയുള്ള വധഭീഷണി, കേസ്, അറസ്റ്റ്, സെന്‍സര്‍ ബോര്‍ഡിനെ ഉപയോഗിച്ചുള്ള മുന്നറിയിപ്പുകള്‍, സിനിമ ബഹിഷ്‌കരണ ആഹ്വാനം, സീനുകള്‍ മുറിച്ചു മാറ്റാനുള്ള ആവശ്യങ്ങള്‍; ബിജെപി-സംഘപരിവാര്‍ ഹിന്ദുത്വശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാക്കുന്ന നേട്ടങ്ങളെ കുറിച്ച് ഗുണമാകുന്നതേയുളളൂവെന്ന മട്ടില്‍ നില്‍ക്കുകയാണ് തമിഴ് സിനിമാലോകം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വലതുപക്ഷ ഭീഷണികളെ അവര്‍ അത്രകണ്ട് നിസ്സാരവത്കരിക്കുന്നു. തെക്കേയിന്ത്യയില്‍ വേരിറക്കാന്‍ തമിഴ്‌നാടിന്റെ മണ്ണിളക്കാനുള്ള ബിജെപി ശ്രമങ്ങളെ പറിച്ചു കളയുന്ന തരത്തില്‍.

മെര്‍സല്‍ സിനിമയിലെ ജിഎസ്ടി, നോട്ട് നിരോധന ഡയലോഗുകളില്‍ പിടിച്ചായിരുന്നു ബിജെപി ഒന്നു കളിച്ചു നോക്കിയത്. സംസ്ഥാന അധ്യക്ഷന്‍ എച്ച് രാജയേയും തമിളിസൈ സൗന്ദര്‍രാജനെയും പോലുള്ളവര്‍ മെര്‍സലിനെ വിവാദത്തിലേക്ക് കൊണ്ടുവന്നത് അതിലെ നായകനായ വിജയ്‌യുടെ മതം പറഞ്ഞായിരുന്നു. വിജയ് വെറും വിജയ് അല്ല, ജോസഫ് വിജയ് എന്ന ക്രിസ്ത്യാനിയാണെന്നും കോവിലുകള്‍ അല്ല ആശുപത്രികളാണ് വേണ്ടതെന്ന് വിജയ് പറയുന്നത് കഥാപാത്രമായല്ല, ക്രിസ്ത്യാനിയായ ജോസഫ് വിജയ് ആയിട്ടാണെന്നുമൊക്കെ പറഞ്ഞു നോക്കി. ഒരു ക്ലീഷേ തമിഴ് കൊമേഴ്‌സ്യല്‍ സിനിമയായി ആവറേജ് വിജയത്തില്‍ ഒതുങ്ങേണ്ടിയിരുന്ന മെര്‍സല്‍ അങ്ങനെ വിജയ്‌യുടെ കരിയറില്‍ തമിഴ്‌നാട്ടില്‍ തന്നെ നൂറു കോടി(റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്) ക്ലബ്ബില്‍ കയറുന്ന ആദ്യ ചിത്രമായി. തമിഴ്‌നാടിനു പുറത്ത് മലയാളം, കന്നഡ, തെലുഗ് പ്രേക്ഷകര്‍ക്കിടയില്‍ മാത്രം നില്‍ക്കുമായിരുന്ന ചിത്രം ഇന്ത്യയാകെ സംസാരമായി. പടം കാണരുതെന്ന് ബിജെപി പറഞ്ഞതുകൊണ്ടു മാത്രം ആ ചിത്രം കാണാനായി കയറിയവരുടെ എണ്ണം വളരെ വലുതായിരുന്നു. തെനന്തല്‍ സ്റ്റുഡിയോസ് ലിമിറ്റഡ് കോടികള്‍ മുടക്കി പ്രമോഷന്‍ നടത്തിയാലും കിട്ടുകില്ലായിരുന്ന പ്രമോഷനാണ് ബിജെപി കാരണം മെര്‍സലിന് കിട്ടിയത്. നിര്‍മാതാക്കളും മറ്റ് അണിയറക്കാരും വിജയെ പോലുള്ള അഭിനേതാക്കളുമൊക്കെ അതിന് ബിജെപിയോട് നന്ദി പറയണം.

"</p

സിനിമ വന്‍വിജയമാക്കിയതു കൂടാതെ തങ്ങള്‍ പറയുന്ന രാഷ്ട്രീയത്തിനെതിരേ ശക്തമായി പ്രതികരിക്കാന്‍ തമിഴ് സിനിമയിലെ പ്രമുഖരെ പ്രാപ്തരാക്കിയതും ബിജെപിയുടെ ‘നേട്ടം’ തന്നെ. തമിഴ്‌നാട്ടില്‍ ഒരു രാഷ്ട്രീയക്കാരനെക്കാള്‍ സ്വാധീനവും പിന്തുണയും രണ്ടാം നിരയില്‍ നില്‍ക്കുന്ന ഒരു സിനിമതാരത്തിന് ഉണ്ടെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. എന്നിട്ടും രാജയും തമിളിസൈയുമൊക്കെ സാഹസം കാണിക്കാന്‍ ഇറങ്ങി. ഞാന്‍ ഇനി മുതല്‍ ജോസഫ് വിജയ് ആയിരിക്കുമെന്ന് പരസ്യ വെല്ലുവിളിയോടെ വിജയ് എത്തി. വിജയ്‌യെ പിന്തുണച്ച് അരവിന്ദ് സ്വാമി, വിജയ് സേതുപതി, വിശാല്‍, പാ. രഞ്ജിത്ത്, പ്രകാശ് രാജ്, ഖുശ്ബു, കമല്‍ഹാസന്‍; തമിഴ്‌നാടിനെ മൊത്തത്തില്‍ സ്വാധാനിക്കാന്‍ കഴിയുന്നൊരു സംഘത്തിനെ തങ്ങളെ എതിര്‍ക്കാന്‍ സൃഷ്ടിച്ചതിനെ സാഹസം എന്നല്ലാതെ എന്തു പറയാന്‍! ബിജെപിക്ക് കോള്‍ഷീറ്റ് കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന സാക്ഷാല്‍ തലൈവര്‍ രജനികാന്ത് വരെ ബിജെപിക്കെതിരേ വന്നു. കമല്‍ഹാസന്‍, പ്രകാശ് രാജ്, അരവിന്ദ് സ്വാമി എന്നിവരൊക്കെ മെര്‍സലിന് മുമ്പേ തന്നെ സംഘപരിവാര്‍ ഭീഷണികളെ വെല്ലുവിളിക്കുന്നവരാണ്. കമലിനെ വെടിവച്ചു കൊല്ലണമെന്ന പുതിയ ഭീഷണി വന്നതോടെ തമിഴ് സിനിമാലോകം ഒന്നുകൂടി സംഘടിച്ചിട്ടുണ്ട്.

ഫാസിസത്തെ കൂസാത്ത തമിഴനും മൗനം ഭൂഷണമാക്കുന്ന മലയാളിയും

ബിജെപിയുടെയോ സംഘപരിവാറിന്റെയോ ദൃഷ്ടി തങ്ങളുടെ മേല്‍ പെട്ടാല്‍ രക്ഷപ്പെട്ടു എന്നാണത്രേ ഇപ്പോള്‍ തമിഴ് സിനിമാക്കാര്‍ പറയുന്നത്. മെര്‍സല്‍ അനുഭവം ആണ് അവരുടെ ആത്മവിശ്വാസം. തങ്ങളുടെ സിനിമയെ കുറിച്ച് ബിജെപി നേതാക്കള്‍ ഒരു കമന്റ് പറഞ്ഞാല്‍ തിയേറ്റര്‍ ഹിറ്റ് ഉറപ്പിക്കാമെന്ന്! കഴിഞ്ഞ ദിവസം ഇപ്പടി വെല്ലും എന്ന പുതിയ ചിത്രത്തിനായി ബിജെപിയുടെ ‘സഹായം’ അണിയറക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കരുണാനിധിയുടെ കൊച്ചുമകനും, പ്രതിപക്ഷനേതാവ് സ്റ്റാലിന്റെ മകനുമായ ഉദയാനിധി നായകനാകുന്ന ചിത്രമാണ് ഇപ്പടി വെല്ലും. ആ വഴിയിലൊരു രാഷ്ട്രീയച്ചുവ ഈ അഭ്യര്‍ത്ഥനയില്‍ കാണേണ്ട. ഒന്നു രണ്ടു വിവാദ ഡയലോഗുകള്‍(കേന്ദ്ര സര്‍ക്കാരിനേയും സംഘപരിവാര്‍ രാഷ്ട്രീയത്തെയും വിമര്‍ശിച്ച്) ഉള്‍പ്പെടുത്തി ബിജെപി ഉപയോഗിച്ച് തങ്ങളുടെ സിനിമയ്ക്ക് നല്ല പ്രചാരണം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ഉദയാനിധി പറഞ്ഞത് മെര്‍സല്‍ എഫക്റ്റ് തന്നെയാണ്.

ഉദയാനിധിയുടെ നീക്കം ഫലം കാണുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എച്ച് രാജ രംഗത്തു വന്നു. പക്ഷേ രാജ പറയുന്നത് ഞങ്ങള്‍ സഹായിച്ചാലും ഈ പടം ഒടില്ലെന്നാണ്. രാജയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു; ഒരു കാര്യവുമില്ല, ഇനി ഞങ്ങള്‍ സഹായിച്ചു എന്നിരിക്കട്ടെ, ഈ സിനിമ ഓടില്ല.

"</p

രാജയുടെ ഈ ട്വീറ്റ് തന്നെ വലിയ കാര്യമെന്നു പറഞ്ഞ് സംവിധായകന്‍ ഗൗരവ് നാരായണന്‍ പിന്നാലെയെത്തി. ബഹുമാനപ്പെട്ട രാജാ സാര്‍, ഈ പബ്ലിസിറ്റിക്ക് വളരെ നന്ദി. താങ്കള്‍ മൂലമുണ്ടായിരിക്കുന്ന ഫ്രീ പബ്ലിസ്റ്റിയുടെ പേരില്‍ ഇപ്പടി വെല്ലും മൊത്തം ടീമും അങ്ങയോട് കടപ്പെട്ടവരായിരിക്കും. വിജയ് അണ്ണന് നല്‍കിയ പോലെ ഞങ്ങള്‍ക്കും താങ്കളുടെ ഭാഗത്തു നനിന്നും വലിയ പിന്തുണ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷ; ഗൗരവിന്റെ ട്വീറ്റ്.

ഇത് ഇന്ത്യയാണ്, ഹിറ്റ്‌ലറുടെ ജര്‍മനിയല്ല; സിനിമയോടുള്ള സംഘപരിവാര്‍ വെല്ലുവിളികളെ ഭയക്കരുത്‌

ഇതിപ്പോള്‍ ബിജെപിയെ ട്രോളിയതാണോ അതോ ആത്മാര്‍ത്ഥമായി സഹായം അഭ്യര്‍ത്ഥിച്ചതാണോ എന്നാണ് തമിഴ് മാധ്യമങ്ങള്‍ സംശയിക്കുന്നത്. ബിജെപിയോ സംഘപരിവാറോ എതിര്‍ത്താല്‍ സിനിമ വിജയം നേടുമെന്ന വിശ്വാസം തമിഴില്‍ ഉണ്ടായിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കമല്‍ഹാസനെതിരേ ഇപ്പോള്‍ നടത്തുന്ന പ്രതികരണങ്ങളും ഭീഷണികളും അദ്ദേഹത്തിന്റെ വിശ്വരൂപം 2ന് ഏറെ ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹിന്ദുമഹാസഭ കമലിനെ വെടിവച്ചു കൊല്ലണമെന്ന് പറഞ്ഞതോടെ കമലിന്റെ ‘മൂല്യം’ കൂടുതല്‍ ഉയര്‍ന്നിരിക്കുകയാണ്. ബിജെപി നേതാവ് തമിളിസൈ സൗന്ദര്‍രാജന്‍ വിശ്വരൂപം 2 നെതിരേ ഇപ്പോഴേ രംഗത്തു വന്നത് ചിത്രത്തിന്റെ പ്രി-പബ്ലിസ്റ്റിയായി മാറിയിട്ടുണ്ടെന്നും പറയുന്നു. ഇത്തരം റിപ്പോര്‍ട്ടുകളിലെല്ലാം ബിജെപിയുടെ രാഷ്ട്രീയത്തെ തമിഴര്‍ കാണുന്നത് എങ്ങനെയാണെന്നു കൂടി വ്യക്തമാക്കുന്നുണ്ട്. ബിജെപിയെ തങ്ങളുടെ ഫ്രീ പബ്ലിസിറ്റിക്ക് ഉപയോഗിക്കുന്ന തമിഴന്റെ ബുദ്ധി എന്തായാലും സമ്മതിക്കണം.

മലയാള സിനിമാക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്; തമിഴ്‌നാട് മാതൃക അനുകരിക്കാന്‍ അത്യാവശ്യം അഭിമാനബോധം ഉണ്ടായിരിക്കേണ്ടതാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍