UPDATES

സിനിമാ വാര്‍ത്തകള്‍

‘സർക്കാർ’ വിവാദങ്ങൾ ഏശിയില്ല : മെര്‍സലിന് ശേഷം ആറ്റ്ലിക്കൊപ്പം വിജയിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു

‘സര്‍ക്കാരി’ന്റെ പ്രചാരണ പോസ്റ്ററുകളില്‍ നായകന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് വിജയ്‌ക്കെതിരെ കേരളത്തില്‍ ആരോഗ്യവകുപ്പ് കേസെടുത്തു.

വിവാദങ്ങള്‍ക്കിടെ ബോക്സ് ഓഫീസിൽ ഹിറ്റായ സര്‍ക്കാരിന് ശേഷം പുതിയ വിജയ് ചിത്രം പ്രഖ്യാപിച്ചു. എജിഎസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിൽ വിജയ്-അറ്റ്‌ലി കൂട്ടുകെട്ടില്‍ ആണ്  ചിത്രം ഒരുങ്ങുന്നത്. മെര്‍സലിന്റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയാണ്. ചിത്രത്തില്‍ എ.ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.മെര്‍സല്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ വിജയ് ചിത്രത്തിലാണ് എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രം വിജയുടെ 63ാം സിനിമ കൂടിയാണ്.ചിത്രത്തിന്റെ പൂജ കഴിഞ്ഞതായും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതിയാണ് അറിയിച്ചത്. അടുത്ത ദീപാവലിയ്ക്ക് തിയേറ്ററിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ ഛായാഗ്രഹണം ചെയ്യുന്നത് ജി.കെ വിഷ്ണുവാണ്, കലാ സംവിധാനം മുധുരാജ്, എഡിറ്റര്‍ റൂബര്‍ എല്‍ ആന്റണി,

അതേസമയം വിജയ് ചിത്രം ‘സര്‍ക്കാരി’ന്റെ പ്രചാരണ പോസ്റ്ററുകളില്‍ നായകന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് വിജയ്‌ക്കെതിരെ കേരളത്തില്‍ ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ്ക്കു പുറമെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സിനും നിതരണക്കമ്പനിയായ കോട്ടയം സായൂജ്യം സിനി റിലീസിനുമെതിരേയുമാണ് കേസെടുത്തിരിക്കുന്നത്. പുകയില നിയന്ത്രണ നിയമപ്രകാരം കേസ് എടുത്ത ആരോഗ്യ വകുപ്പ് നായകനായ വിജയ് സിഗരറ്റ് വലിക്കുന്നതിന്റെ ചിത്രീകരണമുള്ള ഫ്‌ലെക്‌സുകളും ബോര്‍ഡുകളും തിയറ്ററുകളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

‘അമ്മ’ ആരാധകരെയും തമിഴ് രാഷ്ട്രീയത്തെയും മുറിവേല്‍പ്പിച്ച് ‘സര്‍ക്കാര്‍’; വിജയ്ക്ക് വാണിജ്യ ലക്ഷ്യം മാത്രമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍