UPDATES

സിനിമാ വാര്‍ത്തകള്‍

ബിഗ് ബോസ് ഫെയിം ഷിയാസിനെ കളിയാക്കിയവർക്ക് മോഹൻലാലിന്റെ വക സർപ്രൈസ്

മോഡലായ ഷിയാസിനെ എവിടെയും കണ്ടിട്ടില്ലെന്നു പറഞ്ഞു പലരും കളിയാക്കിയിരുന്നു,പരസ്യത്തിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും മറ്റു താരങ്ങൾ അദ്ദേഹത്തെ പരിഹസിച്ചിട്ടുമുണ്ട്

മിനി സ്ക്രീൻ ബിഗ് റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്സിലൂടെ’, പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ഷിയാസ്.മോഡലിംഗും സിനിമാമോഹവുമായി നടക്കുന്ന പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്, മറ്റുള്ളവരുടെ കളിയാക്കലില്‍ മനംനൊന്ത് കരയുന്നതും പ്രേക്ഷകർ കണ്ടതാണ്. ഇടയ്ക്ക് വികാരധീനനായും താരം ഞെട്ടിച്ചിരുന്നു. മോനെ എന്നായിരുന്നു പലപ്പോഴും മോഹന്‍ലാല്‍ ഷിയാസിനെ വിളിച്ചിരുന്നത്. പുറമെ കാണുന്നപോലെയല്ലന്നും ഒരു ഒലോലനാണ് താനെന്നും ഷിയാസ് തെളിയിച്ചിരുന്നു. ടാസ്കിൽ ശ്രെദ്ധിക്കാതിരുന്നപ്പോളും, പോഷകാഹാരം ലഭിക്കില്ലെന്ന് പറയുമ്പോഴുമെല്ലാം ഷിയാസിനെ കളിയാക്കാൻ ലാലേട്ടനും ഉണ്ടായിരുന്നു.

മോഡലായ ഷിയാസിനെ എവിടെയും കണ്ടിട്ടില്ലെന്നു പറഞ്ഞു പലരും കളിയാക്കിയിരുന്നു,പരസ്യത്തിൽ ഒക്കെ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും മറ്റു താരങ്ങൾ അദ്ദേഹത്തെ പരിഹസിച്ചിട്ടുമുണ്ട്. സിനിമയില്‍ അഭിനയിക്കാനും തനിക്ക് താല്‍പര്യമുണ്ടെന്നും താരം തുറന്ന് പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി ദിവസങ്ങൾ പിന്നിടുമ്പോൾ താരത്തെ തേടിയൊരു സന്തോഷ വാർത്ത എത്തിയിരിക്കുകകയാണ്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഷിയാസും അഭിനയിക്കുന്നുണ്ട് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.

കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലാണ് ഷിയാസിന്റെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ബിഗ് ബോസില്‍ മോഹന്‍ലാല്‍ ഷിയാസിനെ മോനെ എന്ന് വിളിക്കുമ്പോള്‍ ആരും ഇത്തരത്തിലൊരു സഹായം പ്രതീക്ഷിക്കില്ലെന്നും മരക്കാറില്‍ നല്ലൊരു വേഷം കൊടുത്ത് സഹായിക്കുമെന്ന് കരുതിയിരിക്കില്ലെന്ന ട്രോളുകളും പേജിലുണ്ട്.

ഓരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്. അനി ശശിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശനാണ് ഗ്രാഫിക്‌സ്. താരപുത്രന്‍മാരുടെയും താരപുത്രികളുടേയും ഒത്തുചേരലിന് കൂടിയാണ് സിനിമ സാക്ഷ്യം വഹിക്കുന്നത്.ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. സിനിമയുടെ ചിത്രികരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍