UPDATES

സിനിമാ വാര്‍ത്തകള്‍

‘തിലകന്റെ വേഷം നെടുമുടി തട്ടിയെടുത്തിട്ടില്ല, അത് തിലകന്റെ തോന്നല്‍ മാത്രം’; ലോഹിതദാസിന്റെ ഭാര്യ സിന്ധു

ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസ്സില്‍ കണ്ടു തന്നെയാണ് ലോഹിതദാസ് എഴുതിയത്

ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിലെ തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തു എന്ന ആരോപണം തെറ്റാണെന്ന് സംവിധായകന്‍ ലോഹിത ദാസിന്റെ ഭാര്യ സിന്ധു. തിലകനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളിലെല്ലാം തന്നെ ഈ ആരോപണം ഉയര്‍ന്നിരുന്നു. കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിന്ധുവിന്റെ വെളിപ്പെടുത്തല്‍.

‘തിലകന്റെ വേഷം നെടുമുടി വേണു തട്ടിയെടുത്തിട്ടില്ല. ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ നെടുമുടിയെ മനസ്സില്‍ കണ്ടു തന്നെയാണ് ലോഹിതദാസ് എഴുതിയത്. താരങ്ങളെ നിശ്ചയിക്കുന്നതില്‍ ലോഹിതദാസ് ഇടപെടുമായിരുന്നു. തിലകന് ചേരുന്ന വേഷം മാത്രമേ അദ്ദേഹത്തിന് നല്‍കൂ എന്ന് ലോഹിതദാസിന് വാശിയുണ്ടായിരുന്നു. 1987, 88, 89 വര്‍ഷങ്ങളില്‍ തിലകന് സംസ്ഥാന പുരസ്‌കാരം കിട്ടിയിരുന്നു. അതെല്ലാം തന്നെ ലോഹിതദാസിന്റെ ചിത്രങ്ങള്‍ക്കായിരുന്നു. നെടുമുടി വേണു ആ വേഷം തട്ടിയെടുത്തു എന്നത് തിലകന്റെ തോന്നല്‍ മാത്രമായിരുന്നു’. സിന്ധു പറഞ്ഞു.

1996ല്‍ പുറത്തിറങ്ങിയ ലോഹിത ദാസിന്റെ ചിത്രമായ സല്ലാപത്തിലേക്ക് നായികയായി ആദ്യം പരിഗണിച്ചിരുന്നത് ആനിയെയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സല്ലാപത്തില്‍ ആദ്യം പരിഗണിച്ചിരുന്നത് ആനിയെ ആയിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിക്കുന്നത്. എന്നാല്‍ പിന്നീട് സാര്‍(ലോഹിതദാസ്) പറഞ്ഞു, ‘അത്രയും സൗന്ദര്യം ഉള്ള കുട്ടി വേണ്ട. ഇത്രയും കളര്‍ വേണ്ട നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി’. അങ്ങനെയാണ് മഞ്ജുവിലേക്കെത്തുന്നത്. തൂവല്‍ക്കൊട്ടാരത്തില്‍ മഞ്ജു അഭിനയിക്കണമെന്ന്. അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. സാറിന്റെ നായികമാരില്‍ മഞ്ജുവിനോടാണ് എനിക്ക് ബഹുമാനം- സിന്ധു- വ്യക്തമാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍