UPDATES

സിനിമാ വാര്‍ത്തകള്‍

ജീത്തു ജോസഫിന്റെ മോഹന്‍ലാല്‍ ചിത്രത്തില്‍ നായിക തൃഷയെന്ന് റിപ്പോര്‍ട്ട്

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂരായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാതാവ്.

തമിഴ് ചലച്ചിത്രത്തിലെ പ്രിയ നടിയാണ് തൃഷ. തമിഴ് നാട്ടിലെന്നപോലെ കേരളത്തിലും തൃഷയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ മോഹന്‍ലാല്‍ സിനിമയില്‍ പ്രധാനകഥാപാത്രത്തെ തൃഷ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീത്തു ജോസഫായിരിക്കും സിനിമയുടെ സംവിധായകന്‍. തൃഷുടെകൂടി ഡേറ്റിനനുസരിച്ച് സിനിമ ചിത്രകരണം ആരംഭിക്കുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഹന്‍ ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം മലയാളത്തിലെ എക്കാലത്തേയും വിജയ സിനിമകളുടെ പട്ടികയിള്ളതാണ്. ആദ്യമായി 50 കോടി ക്ലബില്‍ കയറിയ മലയാള സിനിമകൂടിയായിരുന്നു ദൃശ്യം. ഇപ്പോള്‍ ഒരുങ്ങുന്ന സിനിമയും കുടുംബ ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷ.

പുതിയ ചിത്രത്തിന്റെ ചിത്രീകരണം നവംബറോടുകൂടി ആരംഭിക്കുമെന്നും 100 ദിവസത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂരായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Read More :മികച്ച നടനുള്ള ആദ്യ അന്താരാഷ്ട്ര പുരസ്‌കാരം നേടി സിംഗപ്പൂരിലും താരമായി ഇന്ദ്രന്‍സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍