UPDATES

സിനിമാ വാര്‍ത്തകള്‍

എന്തുകൊണ്ട് ലസ്റ്റ് സറ്റോറീസ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുന്നു? അനുരാഗ് കശ്യപിനും സംഘത്തിനും പറയാനുള്ളത്

ബോംബെ ടാക്കീസിനു ശേഷം ബോളിവുഡിലെ പ്രമുഖരായ അനൂരാഗ് കശ്യപ്, സോയ അക്തര്‍, കരണ്‍ ജോഹര്‍, ദിബാകര്‍ ബാനര്‍ജി ഒന്നിക്കുന്ന ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്

ബോംബെ ടാക്കീസിനു ശേഷം ബോളിവുഡിലെ പ്രമുഖരായ അനുരാഗ് കശ്യപ്, സോയ അക്തര്‍, കരണ്‍ ജോഹര്‍, ദിബാകര്‍ ബാനര്‍ജി ഒന്നിക്കുന്ന ലസ്റ്റ് സ്റ്റോറീസ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഉള്ളടക്കം നിലവിലെ ഇന്‍ഡസ്ട്രിക്ക് അനുയോജ്യമല്ലെന്ന് കരുതുന്നില്ലെന്നു കണ്ടാണ് നെറ്റ്ഫ്ലിക്സ് തിരഞ്ഞെടുത്തതെന്നാണ് അണിയറക്കാരുടെ വാദം. ജൂണ്‍ 15 ന് റിലീസ് തീരുമാനിച്ചിട്ടുള്ള ലസ്റ്റ് സ്റ്റോറീസ് ലിംഗ വര്‍ഗ്ഗ വേര്‍തിരിവില്ലാതെ കാണികളിലെത്തുന്നതിനായാണ് ഓണ്‍ലൈന്‍ റിലീസിങ്ങ് തിരഞ്ഞെടുക്കുന്നതെന്നും അണിയറ പ്രവര്‍ത്തര്‍ പറയുന്നു.

ഒന്നു മറച്ചുവയ്ക്കാത്ത കഥപറച്ചിലാണ് സിനിമയിലുള്ളത്. ലൈംഗികത നിറഞ്ഞ നിരവധി സീനുകളുണ്ട്. ഉത്തരവാദിത്തപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ തങ്ങളുടെ ആശയങ്ങള്‍ പരമാവധി വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടിട്ടുണ്ടെന്നും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കികൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംവിധായരിലൊരാളായ കരണ്‍ ജോഹര്‍ വ്യക്തമാക്കി.

വിവിധ മേഖലകളില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ലൈംഗിക കാഴ്ചപ്പാടുകളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. ലൈംഗികതയില്‍ സ്ത്രീക്കും പുരുഷന്‍േതിന് സമാനമായ അവകാശങ്ങളുണ്ട് എന്ന ആശയമാണ് ലസ്റ്റ് സ്‌റ്റോറീസിലെ തന്റെ ഷോര്‍ട്ട് ഫിലിമിലൂടെ പറയാന്‍ ശ്രമിക്കുന്നതെന്നും കരണ്‍ ജോഹര്‍ പറയുന്നു. സമാനമായ വിഷങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവിധ തരത്തിലുള്ള നാല് ചെറുചിത്രങ്ങളാണ് ലസ്റ്റ് സ്റ്റോറീസില്‍ ഉള്ളത്. മനീഷ കൊയ്‌രാള, രാധികാ ആപ്‌തേ, ഭൂമി പെഡ്‌നേക്കര്‍, കിയറാ അദ്വാനി, വിക്കി കൗശല്‍, ജയ്ദീപ് അഹ്‌ലാവത്ത്, സഞ്ചയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍